‘റൊണാൾഡോ എനിക്ക് കെട്ടിപ്പിടിക്കണം, വാരി പുണർന്ന് റോണോ; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറല്‍

ഫുട്ബോൾ ലോകത്ത് പകരക്കാരില്ലാത്ത ഒരേയൊരു താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോർച്ചുഗീസ് ക്യാപ്റ്റനെ പിന്തുടരുന്നത് 451 ദശലക്ഷം ആളുകളാണ്. അതായത് ജനസംഖ്യയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഎസിനെക്കാൾ കൂടുതൽ! താരത്തെ ഒരുനോക്ക് കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്ത ആരുണ്ട്? ഫാൻസിനൊപ്പം നിൽക്കുന്ന റോണോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നതും പതിവാണ്.
ഇപ്പോൾ ഇതാ റൊണാള്‍ഡോ കൊച്ചുകുട്ടിയെ കെട്ടിപ്പിടിച്ച് ടീം ബസില്‍ കയറ്റി മറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാരെ കാണിക്കാന്‍ കൊണ്ടുപോകുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ‘ദി CR7 ടൈംലൈന്‍’ എന്ന ആരാധക അകൗണ്ടില്‍ നിന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. 235,000-ലധികം പേര്‍ കണ്ട വീഡിയോയ്ക്ക് 11,000-ലധികം ലൈകുകളും ലഭിച്ചു. “ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കൊച്ചുകുട്ടിയെ കെട്ടിപ്പിടിച്ച് മറ്റ് കളിക്കാരെ കാണിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ബസിൽ കയറ്റുന്നു. എന്തൊരു മനുഷ്യൻ” പോസ്റ്റിന് തലക്കെട്ട് നൽകിയിരിക്കുന്നു.
Cristiano Ronaldo hugs a little boy and takes him into the Manchester United team bus to meet the other players.
— The CR7 Timeline. (@TimelineCR7) September 15, 2022
What a man. ❤pic.twitter.com/VHj55g8bXG
യുനൈറ്റഡ് ടീം ബസ് മോള്‍ഡോവയുടെ തലസ്ഥാന നഗരമായ ചിസിനൗവില്‍ നിന്ന് പുറപ്പെടുമ്പോള്‍, റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി ധരിച്ച കൊച്ചുകുട്ടി സുരക്ഷയെ മറികടന്ന് ഇതിഹാസ ഫുട്‌ബോള്‍ താരത്തെ കാണാന്‍ ഓടി. പകരമായി റൊണാള്‍ഡോ കുട്ടിയെ കെട്ടിപ്പിടിച്ചു, തുടര്‍ന്ന് ഒരു പടി കൂടി മുന്നോട്ട് പോയി കുട്ടിയെ ടീം ബസിലേക്ക് കൊണ്ടുപോയി. വീഡിയോ വൈറലായതോടെ റൊണാള്‍ഡോയുടെ പ്രവൃത്തിയെ വാനോളം പുകഴ്ത്തുകയാണ് നെറ്റിസന്‍സ്. യൂറോപ ലീഗിലെ തങ്ങളുടെ രണ്ടാം ഗ്രൂപ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – എഫ്സി ഷെരീഫ് മത്സരത്തിനായി താരങ്ങള്‍ അടുത്തിടെ മോള്‍ഡോവയില്‍ വന്നിരുന്നു.
Story Highlights: Little Boy’s Adorable Apology To Angry Teacher Melts Hearts On Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here