‘പിണറായി ഭീരു, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്’; ഫാസിസം പോലെ മോശമാണ് മാർക്സിസമെന്ന് കെ.എം.ഷാജി

ഫാസിസം പോലെ മോശമാണ് മാർക്സിസമെന്ന് ലീഗ് നേതാവ് കെ.എം.ഷാജി. രാഹുൽ ഗാന്ധി ഭാരദ് ജോഡോ യാത്ര നടത്തിയപ്പോൾ സ്വീകരിച്ചത് സ്റ്റാലിൻ ആണ്. പിണറായിയെ കർണാടകയിൽ സ്വീകരിച്ചത് ബിജെപി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലീം ലീഗ് ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാജി.
പിണറായി ഭീരുവാണ്, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്’. വെല്ലുവിളികൾ ഒന്നും നടക്കുന്നില്ല. കേരളം കണ്ടതിലെ ഏറ്റവും മോശപ്പെട്ട ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്കെതിരെ ഇടതു സർക്കാർ നടത്തുന്നത് നാണം കെട്ട സമരമാണ്. യൂണിവേഴ്സ്റ്റികളിലെ വിസിമാർ ഇടതു സർക്കാരിന്റെ ഗുണ്ടകളാകുന്നു. ബന്ധുനിയമനം വർധിക്കുന്നുവെന്നും കെ.എം.ഷാജി പറഞ്ഞു.
Story Highlights: KM Shaji says that Marxism is as bad as fascism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here