Advertisement

വെള്ളത്തിനടിയിൽ തലകീഴായി മനം കവരും മൂൺവാക്ക്; അമ്പരന്ന് സോഷ്യൽ മീഡിയ | VIDEO

September 18, 2022
Google News 3 minutes Read

വെള്ളത്തിനടിയിൽ തലകീഴായി കിടന്ന് അനായാസം മൂൺവാക്ക് ചെയുന്ന യുവാവിൻ്റെ വിഡിയോ വൈറൽ. മൈക്കൽ ജാക്‌സന്റെ ‘സ്മൂത്ത് ക്രിമിനൽ’ എന്ന ഗാനത്തിന്റെ താളത്തിനൊത്ത് നീന്തല്‍ക്കുളത്തില്‍ നൃത്തം ചെയുന്ന വീഡിയോയാണ് നെറ്റിസണ്‍സിന്റെ മനം കവരുന്നത്. ജയദീപ് ഗോഹില്‍ എന്ന യുവാവാണ് ഈ അസാമാന്യ പ്രകടനത്തിന് പിന്നിൽ.

“എന്റെ പതിപ്പ് കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്കായി” എന്ന ക്യാപ്ഷനോടെയാണ് ജയദീപ് വീഡിയോ ഷെയർ ചെയ്യുന്നത്. ബില്യാര്‍ഡ് ടേബിളില്‍ മൂൺവാക്ക് നടത്തുകയും അത് ചെയ്യാന്‍ തലകീഴായി മറിയുകയും ചെയ്യുന്നത് കാണാം. ഓക്‌സിജന്‍ സിലിന്‍ഡറില്ലാതെയാണ് യുവാവിന്റെ പ്രകടനം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ “ഹൈഡ്രോമാൻ’ ഓഫ് ഇന്ത്യ” എന്ന് പേരിട്ടിരിക്കുന്ന ജയദീപ്, മുമ്പും ഇന്റര്‍നെറ്റില്‍ ഹൃദയം കവര്‍ന്നിട്ടുണ്ട്.

സെപ്റ്റംബർ 8 ന് പോസ്റ്റ് ചെയ്ത വീഡിയോ എട്ട് ദശലക്ഷത്തിലധികം പേര്‍ കാണുകയും 818,339 ലൈകുകളും നിരവധി കമന്റുകളും നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിച്ചു. കൂടാതെ പോപ് രാജാവ് മൈകല്‍ ജാക്സണ്‍ ഇത് കാണേണ്ടതായിരുന്നുവെന്നും ചിലര്‍ കുറിച്ചു. അദ്ദേഹത്തിന്റെ മൂൺവാക്കിംഗ് കഴിവുകളിൽ മതിപ്പുളവാക്കുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

Story Highlights: This Man’s Moonwalking Skills Underwater Has Left Internet Floored

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here