കുടിവെള്ള കണക്ഷൻ ലഭിക്കാത്ത വീടുകളിലും വെള്ളക്കരം നൽകണം ! വിചിത്ര സന്ദേശവുമായി വാട്ടർ അതോറിറ്റി

കുടിവെള്ളം ലഭിച്ചാലും ഇല്ലെങ്കിലും കണക്ഷൻ നൽകിയാൽ ബിൽ അടക്കണമെന്ന വിചിത്ര വാദവുമായി വാട്ടർ അതോറിറ്റി. കുടിവെള്ള കണക്ഷൻ ലഭിക്കാത്ത വീടുകളിലും വെള്ളക്കരം നൽകണമെന്ന അറിയിപ്പ് നൽകി വാട്ടർ അതോറിറ്റിയുടെ സന്ദേശം.കൊട്ടാരക്കര ഉമ്മന്നുർ എസ്എസിഎസ്ടി കോളനിയിലെ 150 കുടുംബങ്ങൾക്കാണ് കുടിവെള്ളം നൽകും മുൻപേ പണം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയുടെ സന്ദേശം എത്തിയത്.
കൊട്ടാരക്കര താലൂക്കിലെ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ മന്ത്രിമുക്ക് പട്ടികജാതി കോളനിയിലാണ് ജലജീവൻ പദ്ധതിയുടെ ഭാഗം കുടിവെള്ള കണക്ഷൻ എടുത്തവർക്കാണ് ഇരുട്ടടി കിട്ടിയത്. കണക്ഷൻ എടുത്ത് 3 മാസം പിന്നിട്ടിട്ടും പൈപ്പിൽ വെള്ളം എത്തിയില്ല. പക്ഷേ ബിൽ എത്തി. രണ്ട് മാസത്തെ ബിൽ ഒരുമിച്ചാണ് എത്തിയിട്ടുള്ളത്.
പ്രധാന പൈപ്പും വീടുകളിലേക്കുള്ള കണക്ഷനും പലസ്ഥലത്തും ബന്ധിപ്പിച്ചിട്ടില്ല. പക്ഷെ അവർക്കും കിട്ടി ബിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം. ടാപ്പ് പോലും സെറ്റ് ചെയ്യാത്ത വീടുകളിലും ബിൽ എത്തിയിട്ടുണ്ട്. എന്നാൽ വെള്ളം എത്തിയാലും ഇല്ലെങ്കിലും ബിൽ അടച്ചേ പറ്റുവെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്.
ബിൽ അയക്കാൻ വാട്ടർ അതോറിറ്റി കാട്ടിയ ഉത്സാഹം വെള്ളം എത്തിക്കാൻ കാണിച്ചെല്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമെന്നാണ് നാട്ടുകാർ പറയുന്നത്.
Story Highlights: water authority bill lands on controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here