ഗവർണറുടെ വിമർശനം മല എലിയെ പ്രസവിച്ച പോലെ; മന്ത്രി എം.ബി രാജേഷ്

ഗവർണറുടെ ആരോപണങ്ങൾ പ്രതിപക്ഷത്തെപോലും നിരാശരാക്കിയെന്ന് മന്ത്രി എം.ബി രാജേഷ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം മല എലിയെ പ്രസവിച്ച പോലെയായെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഗവർണറുടെ ആരാധകരും നിരാശയിലായി. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ( MB Rajesh against Governor Arif Mohammad Khan ).
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം നിഷേധിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ് രംഗത്തെത്തി. താൻ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇർഫാൻ ഹബീബ് 24നോട് വെളിപ്പെടുത്തി. ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എല്ലാം സംഭവിച്ചത് ക്യാമറകൾക്ക് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സംശയമുള്ള ആർക്കും ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാം. താൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആളല്ല. അതിനാൽ ഡൽഹി ഗൂഡലോചയിൽ തനിക്ക് പങ്കില്ല. സാധാരണ ജനങ്ങൾക്കില്ലാത്ത സുരക്ഷാ പ്രോട്ടൊക്കോൾ ഗവർണർമാർക്ക് ഉള്ള രാജ്യമല്ല താൻ ആഗ്രഹിച്ചത്.
Read Also: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം കേന്ദ്ര നേതൃത്വത്വം
ആരിഫ് മുഹമ്മദ് ഖാനുമായി മുൻപ് വേദി പങ്കിട്ടിട്ടില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ പലതവണ കണ്ടിട്ടുണ്ട്. താൻ അധ്യാപകൻ ആയിരുന്നപ്പോൾ സർവകലാശാലയിൽ അദ്ദേഹം വിദ്യാർത്ഥിയായിരുന്നുവെന്നും ചരിത്രകാരൻ ഇർഫാൻ ഹബീബ് വ്യക്തമാക്കി. തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇർഫാൻ ഹബീബ് തനിക്ക് നേരെ വരുമ്പോൾ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേയെന്നായിരുന്നു ഗവർണറുടെ ചോദ്യം. ഇർഫാൻ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു. പ്രതിഷേധിക്കാനാണെങ്കിൽ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താൻ നേരിട്ട് നടപടികൾ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവർക്ക് വേദി വിട്ടിറങ്ങണമെങ്കിൽ ഗവർണർ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ഗവർണറുടെ ആരോപണം.
Story Highlights: MB Rajesh against Governor Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here