‘സ്വന്തം അധ്വാനം കൊണ്ടു മാത്രമല്ല, ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് ഇതുവരെ എത്തിയത്’: സഞ്ജു സാംസൺ

സ്വന്തം അധ്വാനം കൊണ്ടു മാത്രമല്ല, ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് നാട്ടുകാർ അറിയുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കെ.സി.എ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.(sanju samson about ind vs sa t20 kariyavattom match)
13-ാമത്തെ വയസിൽ കേരളത്തെ പ്രതിനിധീകരിക്കുമ്പോൾ ക്യാപ്റ്റനായാണ് കെ.സി.എ നിയോഗിച്ചത്. സഞ്ജു സാംസണിനെ നാട്ടുകാർ അറിയണമെങ്കിൽ അത് എന്റെ മാത്രം അധ്വാനമല്ല. അച്ഛൻ, അമ്മ, കൂട്ടുകാർ, കോച്ച്, കേരള ക്രിക്കറ്റ് അസോസിയേഷൻ എല്ലാവരുമുണ്ട് അതിനു പിന്നിൽ.
ക്രിക്കറ്റ് ഇന്ത്യയിൽ ഒരു മതം പോലെയാണ്. ക്രിക്കറ്റ് താരങ്ങളെ അത്രയും വലുതായാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്. അതിന്റെ നെഗറ്റീവ് സൈഡും ഉണ്ടാകും. എന്നാൽ, അതിന്റെ പിന്നിലുള്ള കാര്യങ്ങൾ നാട്ടുകാർ അറിയാറില്ല.
ടീമിൽ സെലക്ഷൻ ലഭിക്കുമ്പോഴും അല്ലാത്തപ്പോഴും കെ.സി.എയുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കളിച്ചതുകൊണ്ടുമാത്രമാണ് ഇന്ത്യ ‘എ’യുടെയും രാജസ്ഥാൻ റോയൽസിന്റെയും നായകനായതും നാട്ടുകാർ അറിയുന്നതും.
ക്രിക്കറ്റ് താരങ്ങളടക്കം കായികരംഗത്തുള്ളവർ കുറെ അധ്വാനങ്ങൾ ചെയ്യുന്നുണ്ട്. അത്തരം അധ്വാനങ്ങൾക്ക് സ്വന്തം നാട്ടിൽ ഇത്രയും വലിയ ആളുകൾ അഭിനന്ദിക്കുമ്പോൾ കൂടുതൽ എഫർട്ട് എടുക്കാൻ തോന്നും. ഏറ്റവും ഇഷ്ടമുള്ള ആളുകൾ എന്നെക്കുറിച്ച് ഇത്രയും പൊക്കിപ്പൊക്കി സംസാരിച്ചപ്പോൾ കരയാനൊക്കെ തോന്നിപ്പോയിയെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Story Highlights: sanju samson about ind vs sa t20 kariyavattom match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here