ആൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്ക് ഓവർ കോൺടസ്റ്റ്

ആൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രൈഡൽ മേക്ക് ഓവർ കോൺടസ്റ്റ് നടത്തി.
എറണാകുളം പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. റിബിൻ വർഗീസ്, മിദാസ് റഹ്മാൻ, ലക്ഷി മേനോൻ, സാബു മിദാസ്, സബിത സാവരിയ, ജെസി ബോർജിയ, ദീപ, സുമിത്ര, മഞ്ജു, ഫസീല അൻസാർ, അമ്പിളി യേശുദാസ് എന്നിവർ പങ്കെടുത്തു.
500 രൂപയാണ് എൻട്രി ഫീസ്. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ് ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് ഫെയ്സ് പാലറ്റ് അക്കാഡമിയിൽ 50 ശതമാനം സ്കോളർഷിപ്പോടെ മേക്കപ്പ് കോഴ്സ് ചെയ്യാം. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് 25 ശതമാനം സ്കോളർഷിപ്പോടെ കോഴ്സ് ചെയ്യാം. എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും മൊമന്റോയും നൽകും.
Story Highlights: Bridal Makeover Contest organized by All Kerala Beauticians Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here