Advertisement

ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും

September 20, 2022
Google News 2 minutes Read
rahul gandhi alappuzha bharat jodo yatra

ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്ന് പോയത്. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്രയുടെ ഭഗമായി. ( rahul gandhi alappuzha bharat jodo yatra )

ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ഓരോയിടത്തും ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്നാണ് യാത്ര ആരംഭിക്കുക. അരൂരാണ് സമാപന സമ്മേളനം.

ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.

Read Also: ‘ഭാരത് ജോഡോ യാത്ര കാറില്‍ നടത്താനായിരുന്നു തീരുമാനം, അങ്ങനെയെങ്കില്‍ താനുണ്ടാവില്ലെന്ന് പറഞ്ഞു’; രാഹുല്‍ ഗാന്ധി

ഇന്ത്യയെ ഐക്യപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നടത്തുന്ന യാത്ര ആലപ്പുഴ പിന്നിടുമ്പോൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വലിയ ആത്മവിശ്വാസത്തിലാണ്.

Story Highlights: rahul gandhi alappuzha bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here