Advertisement

‘വലിയ ത്യാഗം ചെയ്തയാളാണ് ഗവർണർ’; പാർട്ടി സെക്രട്ടറിയായി ഗവർണർ മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ശോഭാ സുരേന്ദ്രൻ

September 20, 2022
Google News 3 minutes Read

ഗവര്‍ണര്‍ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനമൊട്ടാകെ സിപിഐഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാന്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ തൃശുരിൽ പറഞ്ഞു.(shoba surendran support over governor aarif muhammed khan)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ഗവണര്‍ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രിയാണ്. വലിയ ചുമതലകള്‍ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവര്‍ണര്‍. കേരളത്തിലെ ഗവര്‍ണര്‍ അസ്വസ്ഥനാണ്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.കെ സുരേന്ദ്രന്റെ മകന്റെ നിയമന വിഷയത്തില്‍, അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റുമായാണ് സുരേന്ദ്രന്റെ മകന്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: shoba surendran support over governor aarif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here