വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു; കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ

വികാരി യൂജീൻ പെരേരയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു. മത്സ്യത്തോഴിലാളി പ്രശ്‌നമറിയാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിക്കുകയായിരുന്നെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു. ഗവർണർ അനുഭാവപൂർവം പ്രശ്നങ്ങൾ കേട്ടു. ക്യാമ്പുകളിലെ അവസ്ഥ കേട്ട് അസ്വസ്ഥനായി. കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ അറിയിച്ചെന്നും ഫാ. യൂജീൻ പെരേര അറിയിച്ചു.(central govenment will help vizhinjam protesters says aarif muhammed khan)
സമരപ്പന്തൽ പൊളിച്ചുമാറ്റുമെന്ന ഉത്തരവ് ഭയക്കുന്നില്ലെന്ന് വികാരി ജനറൽ യൂജീൻ പെരേര പറഞ്ഞു. സമരപ്പന്തൽ പൊളിക്കാത്തതിൽ കാരണം കാണിക്കും. ഹൈക്കോടതിയുടെ അന്തിമ വിധിവരെ സമരം തുടരുമെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സര്‍ക്കാരുമായുള്ള ഭിന്നത ചര്‍ച്ചയായേക്കും. നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച 11 ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
Story Highlights: central govenment will help vizhinjam protesters says aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here