ഗവർണറെ കയ്യേറ്റം ചെയ്തെന്ന പരാതി; കെവി മനോജ് കുമാറിൻ്റെ പരാതി രാഷ്ട്രീയ ആയുധമാക്കി സിപിഐഎം

ഗവർണറെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിൽ ലോയേഴ്സ് കോൺഗ്രസ് നേതാവ് കെവി മനോജ് കുമാറിൻ്റെ പരാതി രാഷ്ട്രീയ ആയുധമാക്കി സിപിഐഎഎം. കോൺഗ്രസ് – ബിജെപി ബാന്ധവത്തിൻറെ തെളിവാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള മനോജ് കുമാറിൻ്റെ പരാതി എന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ട്വൻ്റിഫോറിനോട് പറഞ്ഞു. ഗവർണർക്കുള്ള പിന്തുണ കോൺഗ്രസ് നേതൃത്വം അറിഞ്ഞാണെന്നും എംവി ജയരാജൻ പറയുന്നു. (manoj kumar cpim governor)
Read Also: അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; ഒപ്പിട്ടത് വിവാദമില്ലാത്ത ബില്ലുകളിൽ
“അന്ന് പരാതി കൊടുക്കാതിരുന്നവർ ഇപ്പൊ പരാതിയുമായി വരുന്നു. അതിൽ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം എന്താ? ഇപ്പോ യുഡിഎഫും ബിജെപിയുമെല്ലാം ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരായി സമരവുമായി രംഗത്ത് വരുന്നത്. അപ്പോ ഗവർണറെ ഉപയോഗിച്ച് കത്തിക്കുക എന്ന ഉദ്ദേശമാണ്. ഗവർണർക്കെതിരെ സിപിഐഎമിൻ്റെ പേരിൽ ഒരു കേസ് ഉണ്ടാവണം. ഇതാണ് അവരുടെ ദുഷ്ടലാക്ക്. കോൺഗ്രസ്, ബിജെപി ഭായ് ഭായ് ബന്ധം വ്യക്തമാക്കുന്നതാണ്. യുഡിഎഫും ബിജെപിയും ഇപ്പോ കേരളത്തിൽ ഒരുമിച്ചാണല്ലോ.”- എംവി ജയരാജൻ പറഞ്ഞു.
ഗവർണറെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലോയേഴ്‌സ് കോൺഗ്രസ്. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും. അന്വേഷണം നടത്താതെ പരാതി തള്ളാനാകില്ലെന്നും പരാതി നൽകിയത് ഭരണഘടനാ പദവി പരിഗണിച്ചാണെന്നും പരാതിക്കാരൻ പറഞ്ഞു.
ലോയേഴ്‌സ് കോൺഗ്രസ് നേതാവ് കെ വി മനോജ് കുമാറാണ് പരാതിക്കാരൻ. പരാതിയിൽ രാഷ്ട്രീയമില്ലെന്ന് ലോയേഴ്‌സ് കോൺഗ്രസ് നേതാവ് പ്രതികരിച്ചു. ഭരണതാത്പര്യത്തിനനുസരിച്ചുള്ള നിയമോപദേശത്തെ തുടർന്നാണ് കേസെടുക്കാത്തതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ഗവർണറുമായുള്ള പോരാട്ടത്തിനിടെ ലോയേഴ്‌സ് കോൺഗ്രസിന്റെ പരാതി ആയുധമാക്കാനൊരുങ്ങുകയാണ് സിപിഐഎം. പരാതി കോൺഗ്രസ്-ബിജെപി ബാന്ധവത്തിന്റെ തെളിവാണ് പരാതിയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ഗവർണറുടെ നിലപാട് പരിഗണിക്കാതെയാണ് പരാതി. ഗവർണർക്ക് വേണ്ടിയുള്ള വക്കാലത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐഎം പ്രതികരിച്ചു.
നിയമോപദേശം പരിഗണിച്ചാണ് ചരിത്ര കോൺഗ്രസിലെ കയ്യേറ്റ ആരോപണത്തിൽ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗവർണർക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല എന്ന നിയമോപദേശത്തിൽ പരാമർശമുണ്ട്. ഐപിസി 124 നിലനിൽക്കില്ലെന്നും ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽ നിന്ന് പരാതി ലഭിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നാണ് പൊലീസ് നിയമോപദേശം തേടിയത്. റിപ്പോർട്ടിന്റെ പകർപ്പ് 24ന് ലഭിച്ചു.
Story Highlights: kv manoj kumar cpim governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here