Advertisement

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ബ​ഹ്​​റൈ​നിൽ എത്തുന്നവരെ കൂട്ടത്തോടെ തിരിച്ചയക്കുന്നു

September 21, 2022
Google News 3 minutes Read
Those arriving in Bahrain on visiting visas are deported

ബ​ഹ്​​റൈ​ൻ അ​ധി​കൃ​ത​ർ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എത്തുന്നവരെ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചയക്കുന്നു. മലയാളികൾ ഉൾപ്പടെയുള്ള നൂ​റി​ല​ധി​കം പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച മാത്രം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ ഈ ​യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​ലാ​ണ്​ ക​ഴി​ഞ്ഞ​ത്. ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണ്​​ ന​ൽ​കി​യ​ത്. ( Those arriving in Bahrain on visiting visas are deported ).

ബാ​ങ്ക്​ സ്​​റ്റേ​റ്റ്​​മെന്റ്, ഹോ​ട്ട​ൽ ബു​ക്കി​ങ്, കൈ​വ​ശം നി​ശ്ചി​ത തു​ക, റി​​​ട്ടേ​ൺ ടി​ക്ക​റ്റ്​ എ​ന്നി​വ​യാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​രു​ന്ന​വ​ർ ക​രു​തേ​ണ്ട കാ​ര്യ​ങ്ങ​ൾ. എ​ന്നാ​ൽ, ഒ​രേ രേ​ഖ​യി​ൽ​ത​ന്നെ പേ​രും വി​ലാ​സ​വും മാ​റ്റി പ​ല യാ​ത്ര​ക്കാ​ർ​ക്ക്​ കൊ​ടു​ക്കു​ന്ന ട്രാ​വ​ൽ ഏ​ജ​ന്റു​മാ​രുമുണ്ട്. പേ​രും വി​ലാ​സ​വും മാ​റ്റി ഒ​രു ബാ​ങ്ക്​ സ്​​റ്റേ​റ്റ്​​മെന്റ് ​ത​ന്നെ​യാ​യി​രി​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ന​ൽ​കു​ന്ന​ത്.

Read Also: ബ​ഹ്​​റൈ​നും ഇ​സ്രാ​യേലും തമ്മിൽ സ​ഹ​ക​ര​ണ​ക്ക​രാർ

ചി​ല​രു​ടെ ബാ​ങ്ക്​ സ്​​​റ്റേ​റ്റ്​​മെന്റി​ൽ ഒ​രു ല​ക്ഷ​വും ര​ണ്ടു​ ല​ക്ഷ​വു​മൊ​ക്കെ​യു​ണ്ടെ​ന്ന്​ കാ​ണി​ക്കും. എ​ന്നാ​ൽ, ബ​ഹ്​​റൈ​നി​ൽ എ​മി​​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​മ്പോ​ൾ പണം​ കൈ​വ​ശ​മു​ണ്ടാ​കി​ല്ല. ഇ​ത്തരക്കാരെ ബ​ഹ്​​റൈ​നി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്നതാണ് രാജ്യത്തിന്റെ നിലപാട്. ഇ​വ​ർ​ക്ക്​ അ​ടു​ത്ത വി​മാ​ന​ത്തി​ൽ​ത്ത​ന്നെ തി​രി​ച്ചു​പോ​കേ​ണ്ട ദുരവസ്ഥയുണ്ടാകും.

വി​നോ​ദ​സ​ഞ്ചാ​രം ഉ​ദ്ദേ​ശി​ച്ച്​ ഒ​രു വ​ർ​ഷ​ത്തെ വി​സ ബ​ഹ്​​റൈ​ൻ അ​നു​വ​ദി​ക്കാറുണ്ട്. ഇ​ത്​ ദു​രു​പ​യോ​ഗം​ചെ​യ്യു​ന്നവരാണ് പിടിക്കപ്പെടുന്നവരിൽ ഏറെയും. വൃ​ത്തി​യാ​യി വ​സ്​​ത്ര​ധാ​ര​ണം ന​ട​ത്താ​തെ വ​രു​ന്ന​വ​രെ ഒ​റ്റ​നോ​ട്ട​ത്തി​ൽ​ത്ത​ന്നെ ജോ​ലി അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​വ​രാ​ണെ​ന്ന്​ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. ജോ​ലി അ​ന്വേ​ഷി​ച്ച് ബഹ്റൈനിൽ എത്തുന്നവരാണ് ​തിരി​ച്ചു​പോ​കേ​ണ്ടിവ​രു​ന്ന​വ​രി​ൽ അ​ധി​ക​വും.

Story Highlights: Those arriving in Bahrain on visiting visas are deported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here