Advertisement

ജീവന്‍ തുടിക്കുന്ന മാംസം തിന്നുന്ന വേട്ടക്കൊതിയര്‍, നായ്ക്കളിലെ യഥാര്‍ത്ഥ മാംസഭോജികള്‍

September 22, 2022
2 minutes Read
indian wild dog dhole
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുലര്‍ച്ചെതന്നെ വേട്ടയ്ക്കിറങ്ങുന്ന കാട്ടു നായ്ക്കള്‍, ഇപ്പോള്‍ വാര്‍ത്തകളില്‍ സജീവരായ തെരുവുനായ്ക്കളല്ല മാംസഭോജികള്‍. ജീവന്‍ തുടിക്കുന്ന മാംസളഭാഗം തന്നെ ഭക്ഷിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന ധോലുകള്‍. ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, ഏഷ്യാറ്റിക് വൈല്‍ഡ് ഡോഗ്, വിസിലിംഗ് ഡോഗ് എന്നൊക്കെ ഇവര്‍ക്ക് വിളിപ്പേരുണ്ടെങ്കിലും സാധാരണ നായ്ക്കളുടെയും ചെന്നായകളുടെയും ജനുസ്സില്‍ പെട്ടവരല്ല ധോലുകള്‍.( indian wild dog dhole)

ക്യൂവോണ്‍ എന്ന ജനുസ്സില്‍ പെട്ടവരാണ് ഇവര്‍, ഈ ജനുസ്സില്‍ ഈ കാട്ടുനായ്ക്കല്‍ അല്ലാതെ വേറെ ജീവികളില്‍ ഇല്ലെന്ന് സാരം. കാട്ടിലെ പുലിയെ പോലും വിറപ്പിച്ച് നിര്‍ത്തുന്ന യഥാര്‍ത്ഥ വേട്ടക്കാര്‍ ഇവരാണെന്ന് പറയാം. പുലിയോ കടുവയെ ഇരയെ കീഴ്പ്പെടുത്തി ഭക്ഷിക്കുവാന്‍ തുടങ്ങുമ്പോള്‍ തന്നെ അവയെ ഭീഷണിപ്പെടുത്തി ഓടിച്ച് ഇരയെ കൈക്കലാക്കുന്ന വിരുദ്ധന്മാര്‍. കേരളത്തില്‍ ഉള്‍പ്പടെ ഈ കാട്ടുനായ്ക്കളെ നമുക്ക് കാണാനാകും, വയനാട്, പെരിയാര്‍, ആറാളം തുടങ്ങി കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള കാടുകളില്‍ ഈ വിരുദ്ധന്മാര്‍ വിലസി നടക്കുന്നുണ്ട്.

രണ്ട് മുതല്‍ 25 അംഗങ്ങള്‍ വരെയുള്ള സംഘങ്ങളായാണ് ഇവര്‍ ജീവിക്കുന്നത്. ഇരപിടിക്കുന്നത് മുതല്‍ ദിവസത്തിലെ ഓരോ കാര്യങ്ങള്‍ക്കും വ്യക്തമായ സ്ട്രാറ്റജി ഇവര്‍ പുലര്‍ത്താറുണ്ട്. സംഘത്തിലെ നേതാവിന് മുഴുവനായി കീഴ്‌പ്പെടില്ലെങ്കിലും നാനാത്വത്തില്‍ ഏകത്വം പോലെ ഇവരുടെ കമ്മ്യുണിറ്റികള്‍ നിലനിന്ന് പോരുന്നു. കാട്ടു നായ്ക്കളുടെ ഇരപിടുത്തം തന്നെ കുറച്ച് ടെറര്‍ ആണ്. ഇരയെ ഓടിച്ച് ഷീണിപ്പിച്ച് ജീവന്‍ പോകുന്നതിന് മുന്‍പ് തന്നെ കഴിച്ചു തുടങ്ങും, ശക്തരായ ഓട്ടക്കാര്‍ മാത്രമല്ല ഇവര്‍, ശാരീരിക ആരോഗ്യത്തിലും മുന്നിട്ട് നില്‍ക്കും ധോലുകള്‍. എല്ലില്‍ നിന്ന് മാംസം വേര്‍പ്പെടുത്തി, കഴിക്കാന്‍ എളുപ്പത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഇട്ട് നല്‍കും.

കുഞ്ഞുങ്ങള്‍ വളര്‍ന്ന് ഇണചേരാന്‍ പ്രായമാകും വരെ സംഘത്തിന്റെ സംരക്ഷണതയില്‍ തന്നെ കഴിയും. ഒരു ആണ്‍ ധോലിന് ഇണചേരാന്‍ 1 ഓ 2 ഓ പെണ്‍ധോലുകള്‍ ആയിരിക്കും ഉണ്ടാവുക. പെണ്‍ ധോലുകള്‍ക്ക് പ്രസവം അടുക്കുന്ന സമയം മുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കും വരെ സംഘത്തിലെ ഏതാനും ധോലുകള്‍ ഗുഹകള്‍ക്ക് മുന്നില്‍ ഇപ്പോഴും കാവലുണ്ടാകും. ഇവര്‍ക്ക് വേണ്ട ഭകഷണം എത്തിച്ചു കൊടുക്കലും ഈ സംഘാംഗങ്ങളുടെ തന്നെ ചുമതലയാണ്. മണ്ണിലെ പോത്തുകളോ, ഗുഹകളോ ആയിരിക്കും മിക്കപ്പോഴും ഇവരുടെ വാസസ്ഥലങ്ങള്‍.
സാധാരണ നായയ്ക്കളെപോലെ കുരയോ കൂവലോ ഒന്നും ധോലുകള്‍ ചെയാറില്ല, എന്നാല്‍ കാഴ്ചയില്‍ ചെന്നായായോടും, കുറുനരികളോടുമെല്ലാം നല്ല സാമ്യം തോന്നുകയും ചെയ്യും.

Read Also: പത്തനംതിട്ടയില്‍ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു

സംഘത്തില്‍ ആശയ വിനിമയം നടത്താന്‍ ഇവര്‍ വീസല്‍ അടിക്കും പോലെ ശബ്ദം ഉണ്ടാക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് വിസലിങ് ഡോഗ്‌സ് എന്ന് ഈ കാട്ടുനായ്ക്കള്‍ക്ക് വിളിപ്പേരുള്ളതും. ഭകഷണ രീതിയിലുമുണ്ട് ഈ വ്യത്യാസവും. ധോലുകള്‍ ഇരുന്ന ഇരുപ്പിന് 4 കിലോ മാംസം പോലും അകത്താക്കും. തങ്ങളേക്കാള്‍ വലുപ്പവും, കരുത്തുമുള്ള ജീവികളെ പോലും ഇവര്‍ ഇരയാക്കാറുണ്ട്. അസമില്‍ ഒരു ആനക്കുട്ടിയെ കൊന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാട്ടിലേയ്ക്ക് ഇവര്‍ അധികം എത്താറില്ലെങ്കിലും ഈ അടുത്തുപോലും നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വയനാട് വന്യജീവി സങ്കേതത്തിലെ വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഇന്ത്യയിലെ ബന്ദിപ്പൂരിലും, മുത്തമലയിലുമായി ചിത്രീകരിച്ച ‘വൈല്‍ഡ് ഡോഗ് ഡയറീസ്’ എന്ന 2006 ല്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംരക്ഷണം ചെയ്ത ഡോക്യൂമെന്ററി ആണ് കാട്ടുനായ്ക്കളെപ്പറ്റിയുള്ള വിശദമായ വിവരണം ലോകത്തിന് നല്‍കിയത്. ഐയുസിഎന്‍ നിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്‌സ് ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്.

Story Highlights: indian wild dog dhole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement