എറണാകുളത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്

എറണാകുളം ഇലഞ്ഞിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്.
നാല് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ് പരുക്കേറ്റത്. ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്.
സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറി വന്ന സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.
Story Highlights: School Bus Accident Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here