Advertisement

വീണ്ടും ഞെട്ടിച്ച് ആലപ്പുഴയിലെ കളക്ടര്‍; ആദ്യ ശമ്പളം സ്‌നേഹജാലകത്തിന്

September 23, 2022
Google News 2 minutes Read
alappuzha collector handover his first salary to snehajalakam

ജില്ലാ കളക്ടര്‍ ആയി ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിന് നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. മകന്റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യ ശമ്പളം സന്നദ്ധ സംഘടനയ്ക്ക് നല്‍കിയത്. കളക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്. കളക്ടറുടെ മകന്റെ കയ്യില്‍ നിന്നാണ് സ്‌നേഹജാലകം പ്രസിഡന്റ് എന്‍.പി.സ്‌നേഹജന്‍ ചെക്ക് ഏറ്റുവാങ്ങി.

കളക്ടറുടെ മകന്‍ റിഷിത് നന്ദ യുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെയാണ് കൃഷ്ണ തേജ ഐഎഎസിന്റെ മാതൃകാ പ്രവൃത്തി. സ്‌നേഹജാലകം ഭാരവാഹികളും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ മാസം നടന്ന സ്‌നേഹജാലകത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ തന്നാല്‍ കഴിയുന്ന എല്ലാ പിന്‍തുണയും സ്‌നേഹജാലകം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ആദ്യ ശമ്പളം സ്‌നേഹജാലകത്തിനു നല്‍കിയത്.

Read Also: അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; വീണ്ടും കളക്ടര്‍ മാമന്‍

ജില്ലയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ അറിയിക്കുക കൂടിയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. മുന്‍പ് ആലപ്പുഴയില്‍ സബ് കളക്ടര്‍ ആയിരിക്കേ പ്രളയകാലത്ത് ‘ഐ ആം ഫോര്‍ ആലപ്പി ‘ എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: alappuzha collector handover his first salary to snehajalakam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here