Advertisement

കളി 8 ഓവർ; ഓസ്ട്രേലിയ ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റങ്ങൾ

September 23, 2022
Google News 2 minutes Read
australia t20 toss india

ഇന്ത്യക്കെതിരായ രണ്ടാം ടി-20യിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ നായകൻ രോഹിത് ശർമ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ടോസ് വൈകിയതിനാൽ ഒരു ഇന്നിംഗ്സിൽ എട്ട് ഓവർ മാത്രമേ ഉണ്ടാവൂ. രണ്ട് ഓവറാവും പവർ പ്ലേ. ഒരു ബൗളർക്ക് പരമാവധി 2 ഓവർ എറിയാം. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഉമേഷ് യാദവിനു പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറിനു പകരം ഋഷഭ് പബ്തും കളിക്കും. ഓസീസ് നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. ജോഷ് ഇംഗ്ലിസും പരുക്കേറ്റ നതാൻ എല്ലിസും പുറത്തിരിക്കും. ഷോൺ ആബട്ടും ഡാനിയൽ സാംസും ആണ് പകരം കളിക്കുക. (australia t20 toss india)

Read Also: ഇന്ത്യ ഓസ്ട്രേലിയ നിർണായ രണ്ടാം ടി20 ഇന്ന്; ജസ്പ്രീത് ബുംറ കളിക്കും

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം തീരുമാനിച്ചിരുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 4 വിക്കറ്റിനു വിജയിച്ചിരുന്നു.

കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും പ്രകടനം നടത്തുന്നത് ടീമിന് ആശ്വാസമാണ്. മോശം ബൗളിംഗ് പ്രകടനമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്തത്. ബുംറ എത്തുന്നതോടെ ഇതിന് പരിഹാരമാകും എന്നാണ് ഇന്ത്യൻ നായകൻ്റെ പ്രതീക്ഷ. മറുവശത്ത് ആരോൺ ഫിഞ്ചും കൂട്ടരും അപരാജിത ലീഡ് നേടാനും ടി-20 പരമ്പര സ്വന്തമാക്കാനും വേണ്ടിയാണ് ഇന്ന് ഇറങ്ങുക.

ആദ്യ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. കാമറൂൺ ഗ്രീനിന്റെയും മാത്യു വെയ്ഡിന്റെയും തകർപ്പൻ ഇന്നിംഗ്സാണ് ഓസീസിനു ജയം സമ്മാനിച്ചത്. വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു.

Read Also: സഞ്ജു നയിച്ച ഇന്ത്യ എയുടെ ജയം കേരളത്തിലെ കായിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നത്: അഭിനന്ദനവുമായി മന്ത്രിമാര്‍

സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങാമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലി തകർത്തുള്ള ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഓപണർ കാമറൂൺ ഗ്രീനിന്റെ അർധ സെഞ്ച്വറി(30 ബോളിൽ 61) ഓസീസ് സ്കോറിംഗ് വേഗത്തിലാക്കി. പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്ഡ് ഓസ്ട്രേലിയയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്റ്റീവൻ സ്മിത്ത് 35 റൺസെടുത്തു. ഇന്ത്യയ്ക്കു വേണ്ടി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും നേടി.

Story Highlights: australia t20 toss india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here