Advertisement

വിസ്ഫോടനാത്‌മക ബാറ്റിംഗുമായി ഇംഗ്ലണ്ട്; പാകിസ്താന് 222 റൺസ് വിജയലക്ഷ്യം

September 23, 2022
Google News 2 minutes Read
england score pakistan t20

മൂന്നാം ടി-20യിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് 222 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസെടുത്തു. യുവതാരം ഹാരി ബ്രൂക്ക് (81), ബെൻ ഡക്കറ്റ് (70), വിൽ ജാക്സ് (40) എന്നിവരുടെ വിസ്ഫോടനാത്‌മക ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. പാകിസ്താൻ്റെ യുവ പേസർ ഷാനവാസ് ദഹാനി 4 ഓവറിൽ 62 റൺസ് വഴങ്ങി. (england score pakistan t20)

Read Also: തകർത്തടിച്ച് ഫിഞ്ചും വെയ്ഡും; ഇന്ത്യക്ക് 91 റൺസ് വിജയലക്ഷ്യം

മോശം തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. സ്കോർ ബോർഡിൽ 18 റൺസ് മാത്രം ആയപ്പോൾ ഫിലിപ് സാൾട്ട് (8) മുഹമ്മദ് ഹസ്നൈനു വിക്കറ്റ് സമ്മനിച്ച് മടങ്ങി. എന്നാൽ, സാൾട്ടിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വിൽ ജാക്ക്സ് തകർപ്പൻ ഫോമിലായിരുന്നു. പാക് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ച ജാക്ക്സ് ഡേവിഡ് മലാനെ ഒരു വശത്തുനിർത്തി കത്തിക്കയറി. 43 റൺസ് ആണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 15 പന്തുകൾ നേരിട്ട് 14 റൺസെടുത്ത ഡേവിഡ് മലാനെ ഉസ്‌മാൻ ഖാദിർ പുറത്താക്കിയതോടെ ബെൻ ഡക്കറ്റ് ക്രീസിലെത്തി. ഇതിനിടെ 22 പന്തുകളിൽ 40 റൺസെടുത്ത വിൽ ജാക്ക്സ് ഉസ്‌മാൻ ഖാദിറിനു മുന്നിൽ വീണു.

Read Also: നനഞ്ഞ ഔട്ട്ഫീൽഡ്; രണ്ടാം ടി-20യിൽ ടോസ് വൈകും

അഞ്ചാം നമ്പരിൽ ഹാരി ബ്രൂക്ക് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് സ്കോർ കുതിച്ചുയർന്നു. പാക് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഖ്യം അനായാസം സ്കോർ ഉയർത്തി. ഹാരി ബ്രൂക്സ് ആയിരുന്നു ഏറെ അപകടകാരി. വെറും 24 പന്തുകളിൽ ബ്രൂക്ക് ഫിഫ്റ്റിയിലെത്തി. 31 പന്തുകളിൽ ഡക്കറ്റും ഫിഫ്റ്റി തികച്ചു. ഇരുവരുടെയും ആദ്യ രാജ്യാന്തര ടി-20 ഫിഫ്റ്റി ആയിരുന്നു ഇത്. തുടർന്നും തകർപ്പൻ ബാറ്റിംഗ് തുടർന്ന സഖ്യം അഞ്ചാം വിക്കറ്റിൽ അപരാജിതമായ 140 റൺസാണ് പടുത്തുയർത്തിയത്. ഹാരി ബ്രൂക്ക് ആയിരുന്നു ഏറെ അപകടകാരി. 35 പന്തുകൾ നേരിട്ട ബ്രൂക്ക് 8 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 81 റൺസെടുത്തു. 42 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ് 70 റൺസും നേടി. ഇരുവരും നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 6 ഓവറിൽ 29 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ബാബർ അസം (8), മുഹമ്മദ് റിസ്വാൻ (8), ഹൈദർ അലി (3), ഇഫ്തിക്കാർ അഹ്‌മദ് എന്നിവരാണ് പുറത്തായത്. റിസ്വാനെ റീസ് ടോപ്ലി പുറത്താക്കിയപ്പോൾ മറ്റ് രണ്ട് വിക്കറ്റുകൾ മാർക്ക് വുഡിനാണ്. ഇഫ്തിക്കാറിനെ സാം കറൻ മടക്കി.

Story Highlights: england score pakistan t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here