Advertisement

ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; ദുബായിലുള്ളവർക്ക് കർശന നിർദേശം

September 24, 2022
Google News 2 minutes Read
Dubai residents to register all cohabitants in apartments

ഒപ്പം കഴിയുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് പറയുന്നത്. Dubai REST ആപ്പ്​ വഴിയാണ് രജിസ്​ട്രേഷൻ പൂർത്തിയാക്കേണ്ടത്. എമിറേറ്റ്​സ്​ ഐ.ഡിയും വ്യക്​തിഗത വിവരങ്ങളുമാണ് ചേർക്കേണ്ടത്.

വാടകക്കാർ, കെട്ടിടങ്ങളുടെ ഉടമകൾ, ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജ്​മെന്‍റ്​ കമ്പനികൾ എന്നിവരാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. ഒരു തവണ രജിസ്റ്റർ ചെയ്താൽ കരാർ പുതുക്കുന്നതനുസരിച്ച്​ വീണ്ടും അപ്​​ഡേറ്റ്​ ചെയ്യാൻ സാധിക്കും.

Read Also: ദുബായ് പൊലീസിലെ കമാൻഡ് സെന്ററിൽ ആദ്യമായി ചാർജെടുത്ത് വനിതാ ഓഫിസർമാർ

ദുബൈ റെസ്റ്റ്​ ആപ്പിൽ ഇൻഡിവിജ്വൽ എന്ന സെക്ഷൻ സെലക്റ്റ് ചെയ്യണം. യു.എ.ഇ പാസ്​ ഉപയോഗിച്ച്​ ലോഗിൻ ചെയ്യാം. നിങ്ങളുടെ വസ്തു എവിടെയാണെന്ന്​ ഡാഷ്​ബോർഡിൽ സെലക്റ്റ് ചെയ്യാം. ‘ആഡ്​ മോർ’ എന്ന ഭാഗത്താണ് എല്ലാവരുടെയും പേരുവിവരങ്ങൾ ചേർക്കാൻ​. കുടുംബാംഗങ്ങളുടെ പേര്​ വിവരങ്ങൾ ചേർക്കണമെന്നാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.

Story Highlights: Dubai residents to register all cohabitants in apartments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here