Advertisement

സൗദി അറേബ്യയുടെ ദേശീയ ദിനം; സംഗീത ആൽബം പുറത്തിറക്കി പ്രവാസി മലയാളികൾ

September 24, 2022
Google News 2 minutes Read
National Day of Saudi Arabia; Expatriate Malayalis released music album

സൗദി അറേബ്യയുടെ 92 ആം ദേശീയ ദിനത്തോട് അനുബന്ധിച്ച് ദമാമിലെ ഒരു കൂട്ടം പ്രവാസി മലയാളികൾ സംഗീത ആൽബം പുറത്തിറക്കി. സൗദിയുടെ പൈതൃകവും പാരമ്പര്യവും വളർച്ചയുമെല്ലാം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരത്തെ ഇതിനകം സ്വദേശികളും വിദേശികളുമുൾപ്പടെ ഇരു കയ്യും കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

തൊന്നൂറ്റി രണ്ടാം ദേശീയദിന ആഘോഷത്തിലാണ് സൗദി അറേബ്യ. കടൽ കടന്നെത്തിയ മലയാളികൾ ഉൾപ്പടെയുള്ളവരെ ഹൃദയത്തോട് ചേർത്ത് വെച്ച പോറ്റമ്മയായ സൗദി അറേബ്യയോടുള്ള ഐക്യദാർഢ്യവും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടവകാശി മുഹമ്മദ് ബിൻ സൽമാന് അഭിനന്ദനങ്ങളും നേർന്ന് കൊണ്ടാണ് ദമാമിലെ ഒരു കൂട്ടം കലാകാരന്മാർ ഒരുക്കിയ, ഖൽബിയാ സൗദി എന്ന ആൽബം ആരംഭിക്കുന്നത്.

അന്നം തരുന്ന അതിവിശാലമായ രാജ്യത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും വികസന കുതിപ്പുമെല്ലാം വിവരിക്കുന്ന ഖൽബീ യാ സൗദി ആൽബം പ്രവാസി കൂടിയായ സ്പീഡ്ക്സ് ബാവയാണ് നിർവ്വഹിച്ചിരിക്കുന്നത്. അറബിയിലും മലയാളത്തിലുമുള്ള വരികൾ തീർത്തത് ജുബൈർ ഫൈസി പുന്നക്കാടും കെ.വി.എം മൻസൂർ പോട്ടൂരുമാണ്. നിസാം തളിപ്പറമ്പാണ് സംഗീതം നിർവ്വഹിച്ചിക്കുന്നത്.

മെഹ്റുന്നിസ നിസാം, സിഫ്റാൻ നിസാം, നൂറി നിസാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചതും അഭിനയിച്ചതും. ദമാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഖൽബീയാ സൗദി ആൽബത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ഫ്‌ളവേഴ്‌സ് & 24 ന്യൂസ് വൈസ് പ്രസിഡണ്ട് ഉണ്ണി കൃഷ്ണൻ സി, സൗദി ഹെഡ് ജലീൽ കണ്ണമംഗലം, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: National Day of Saudi Arabia; Expatriate Malayalis released music album

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here