ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലോ? [24 ഫാക്ട് ചെക്ക്]

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലാണെന്ന് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ട്വിറ്ററിൽ ഷി ജിൻ പിങ് ഹാഷ്ടാഗ് ആണ് ട്രെൻഡിംഗിൽ ഒന്നാമത്. പീപ്പിൾസ് ലിബറേഷൻ ആർമി ഷി ജിൻ പിങിനെ വീട്ടുതളങ്കലിൽ ആക്കിയെന്നും ചൈനയിലെ 60 ശതമാനം വിമാനങ്ങളും വെള്ളിയാഴ്ച സേവനം നടത്തിയില്ലെന്നും ട്വിറ്ററിൽ വാർത്ത പ്രചരിക്കുന്നു. എന്നാൽ, ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ്?
പല ട്വിറ്റർ ഹാൻഡിലുകളും ഈ വാർത്ത പങ്കുവെക്കുന്നുണ്ടെങ്കിലും ഇതിൻ്റെ ആധികാരികത ആരും പറയുന്നില്ല. മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ സെങ്ങ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ ഒരു വിഡിയോ പങ്കുവച്ചതോടെയാണ് ഈ അഭ്യൂഹം പരന്നുതുടങ്ങിയത്. സൈനിക വാഹനങ്ങൾ സഞ്ചരിക്കുന്ന വിഡിയോ ആണ് ഇവർ പങ്കുവച്ചത്. ഈ വാഹനങ്ങൾ 80 കിലോമീറ്റർ നീളത്തിലുണ്ടെന്നും ഷി ജിൻ പിങിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ഇവർ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചിരുന്നു. ഈ ട്വീറ്റിനെ ആധാരമാക്കിയാണ് പിന്നീട് അഭ്യൂഹം പരന്നത്.
വിമാന സർവീസുകൾ നിർത്തലാക്കിയെന്ന അഭ്യൂഹങ്ങളുടെ ചുവടുപിടിച്ചെത്തിയ മറ്റൊരു അഭ്യൂഹം മാത്രമാണ് ഇത്. രാജ്യാന്തര മാധ്യമങ്ങളായ സിഎൻഎനോ ബിബിസിയോ ഇത്തരത്തിൽ ഒരു വാർത്തയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ വാർത്ത വെറും അഭ്യൂഹമാണെന്ന് മനസ്സിലാക്കാം.
Reports of a coup against Chinese President #XiJinping are premature and exaggerated.
— Palki Sharma (@palkisu) September 24, 2022
Rumours about coup in China appear to be just that—rumours
— Nitin A. Gokhale (@nitingokhale) September 24, 2022
Story Highlights: Xi Jinping house arrest fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here