കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു; ‘ന്നാ താന്‍ കേസ് കൊടെന്ന്’ സോഷ്യല്‍ മീഡിയ

തന്റെ കൈക്ക് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ച് കുഞ്ചാക്കോ ബോബൻ. ‘ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്. ഫ്രീക്ക് ആക്‌സിഡന്റാണെന്നും ‘കയ്യിലിരിപ്പ്’ എന്ന ടാഗും ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു.
ടിനു പാപ്പച്ചന്റെ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് പറ്റുന്നത്. ഇക്കാര്യവും ഹാഷ് ടാഗിൽ സൂചിപ്പിച്ചിട്ടുണ്ട്. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.
Read Also: അല്‍പം സിനിമയും നാട്ടുവിശേഷങ്ങളും; മന്ത്രി വി.എന്‍ വാസവനെ കണ്ട് കുഞ്ചാക്കോ ബോബന്
Story Highlights: Actor Kunchacko Boban gets injured while shooting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here