Advertisement

ദുലീപ് ട്രോഫി; സൗത്ത് സോണിനെ എറിഞ്ഞിട്ട് വെസ്റ്റ് സോണിന് കിരീടം

September 25, 2022
Google News 1 minute Read

ദുലീപ് ട്രോഫി കിരീടം വെസ്റ്റ് സോണിന്. രണ്ടാം ഇന്നിംഗ്സിൽ 528റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് സോണിനെ 234 റൺസിന് എറിഞ്ഞുവീഴ്ത്തിയാണ് വെസ്റ്റ് സോൺ കിരീടം നേടിയത്. രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് സോണിനു വേണ്ടി 265 റൺസെടുത്ത യശസ്വി ജയ്സ്വാൾ ആണ് കളിയിലെ താരം. പരമ്പരയിലുടനീളം മികച്ചുനിന്ന വെസ്റ്റ് സോൺ പേസർ ജയദേവ് ഉനദ്കട്ട് പരമ്പരയിലെ താരമായി.

ജയ്സ്വാളിൻ്റെയും സർഫറാസ് ഖാൻ്റെയും (127) തകർപ്പൻ ഇന്നിംഗ്സിൻ്റെ മികവിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 585 എന്ന കൂറ്റൻ സ്കോറിൽ നിൽക്കെ വെസ്റ്റ് സോൺ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ശ്രേയാസ് അയ്യർ (71), ഹേത് പട്ടേൽ (51) എന്നിവരും വെസ്റ്റ് സോണിനായി തിളങ്ങി. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് സോണിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. അരങ്ങേറ്റ ദുലീപ് ട്രോഫിയിൽ തന്നെ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ മലയാളി ഓപ്പണർ രോഹൻ കുന്നുമ്മലും (93) ഏഴാം നമ്പരിൽ കളിച്ച ടി രവി തേജയും (53) മാത്രമാണ് സൗത്ത് സോണിനു വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ ഹനുമ വിഹാരി (1), ബാബ ഇന്ദ്രജിത്ത് (4), മായങ്ക് അഗർവാൾ (14) മനീഷ് പാണ്ഡെ (14) തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ നിരാശപ്പെടുത്തി. വെസ്റ്റ് സോണിനു വേണ്ടി ഷംസ് മുലാനി 4 വിക്കറ്റ് വീഴ്ത്തി.

Story Highlights: duleep trophy west zone won south zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here