Advertisement

മുസ്ലിം ലീഗുമായി സമരസപ്പെട്ട് പോകാത്ത നേതാവ്; പക്ഷേ, യുഡിഎഫിനായി പ്രവർത്തിച്ചു: കെപിഎ മജീദ്

September 25, 2022
Google News 2 minutes Read
kpa majeed aryadan muhammed

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് മുസ്ലിം ലീഗുമായി സമരസപ്പെട്ട് പോകാത്ത നേതാവായിരുന്നു എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. വിയോജിപ്പ് ഉണ്ടെങ്കിൽ പോലും യുഡിഎഫിൻ്റെ പ്രവർത്തനങ്ങളിൽ വിജയത്തിനായി എല്ലാം മറന്നു കൊണ്ട് പ്രവർത്തിക്കുന്നയാളായിരുന്നു അദ്ദേഹം എന്നും കെപിഎ മജീദ് പ്രതികരിച്ചു. (kpa majeed aryadan muhammed)

കെപിഎ മജീദിൻ്റെ വാക്കുകൾ:

മലപ്പുറത്തെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് എന്ന് പറഞ്ഞാൽ ആര്യാടൻ മുഹമ്മദ് എന്നാണ്. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ടായിരുന്നു. ആ കാഴ്ചപ്പാടുകളും അഭിപ്രായവും ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്യുന്ന ഒരു സ്വഭാവക്കാരനല്ലായിരുന്നു.

Read Also: ‘നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന അപാര പാണ്ഡിത്യമുള്ള ആൾ’; ആര്യാടൻ മുഹമ്മദിനെ ഓർമിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം മുസ്ലിം ലീഗ് എടുക്കുന്ന പല നിലപാടുകളോടും അടിസ്ഥാനപരമായി എതിർപ്പുള്ള ഒരു വ്യക്തിയായിരുന്നു. അങ്ങനെയുള്ള വിയോജിപ്പ് ഉണ്ടെങ്കിൽ പോലും യുഡിഎഫിൻ്റെ പ്രവർത്തനങ്ങളിൽ വിജയത്തിനായി എല്ലാം മറന്നു കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്.

വിയോജിപ്പുകൾക്കിടയിൽ യോജിപ്പിൻ്റെ മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് അദ്ദേഹത്തിൻറെ ഒരു പ്രത്യേക ശൈലി. അത് കോൺഗ്രസിൻ്റെ അകത്തുള്ള അഭിപ്രായ ഭിന്നത വരുന്ന ഘട്ടങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു. ആ നിലപാട് പരസ്യമായി പറയുന്നതിൽ ഒരിക്കലും പിശക് കാണിച്ചിട്ടില്ല. സംയുക്ത പാർലമെൻറ് യോഗത്തിൽ അസംബ്ലി മെമ്പർമാരുടെ യോഗത്തിൽ വച്ചിട്ട് ആര്യാടൻ മുഹമ്മദ്, ശ്രീ കരുണാകരനുമായി നേരിട്ട് സംസാരിച്ചതും ഞങ്ങൾ കണ്ടിട്ടുണ്ട്. എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. ആ നിലപാടിൽ കാർക്കശ്യമുള്ള നിലപാടാണ്.

അതേസമയത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾക്ക്, ഊടും പാവ് നൽകുന്നതിലും, അത് ശക്തിപ്പെടുത്തുന്ന കാര്യത്തിനും അതിശക്തമായ നിലപാട് സ്വീകരിച്ച ആളാണ്. നിലമ്പൂരെന്ന് പറയുന്നത് സിപിഐഎമിൻ്റെ ഒരു പ്രധാന ശക്തികേന്ദ്രമാണ്. അവിടെ സിപിഐഎമിന് വേരുറക്കാൻ പോലും കഴിയാത്ത രീതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഒരു വളർച്ചയ്ക്ക് നിദാനമായത് ആര്യാടൻ്റെ പ്രവർത്തനങ്ങളാണ്. അദ്ദേഹത്തിൻറെ നിര്യാണമെന്ന് പറയുന്നത് യുഡിഎഫിന്, പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയൊരു നഷ്ടമാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ. അദ്ദേഹത്തിൻറെ നിര്യാണത്തിൽൽ ഞാനും എൻ്റെ പാർട്ടിയും അനുശോചനം രേഖപ്പെടുത്തുന്നു.

യുഡിഎഫിൻ്റെ പല നിർണ്ണായക ചർച്ചകളിലും അദ്ദേഹത്തിൻറെ വാക്ക് വളരെ പ്രധാനമാണ്. അദ്ദേഹത്തിൻറെ അഭിപ്രായം വളരെ പ്രധാനമാണ്. ആൻ്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തും കരുണാകരൻ മുഖ്യമന്ത്രിയുടെ കാലത്തും യുഡിഎഫിന് അകത്തുള്ള പല തീരുമാനങ്ങളും എടുക്കുന്ന ഘട്ടങ്ങളിൽ അദ്ദേഹത്തിന് വ്യത്യസ്ത അഭിപ്രായമുണ്ട്. ഏറെക്കുറെ ആ അഭിപ്രായത്തിലേക്കാണ് യുഡിഎഫ് എത്തിച്ചേരാറുള്ളത്. അത് അദ്ദേഹം വളരെ ആലോചിച്ച് എടുക്കുന്ന ചില നിലപാടുകളാണ്.

Read Also: കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി നിലകൊണ്ട നേതാവ്; ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സുധാകരൻ

അദ്ദേഹം കോൺഗ്രസിൻറെ ഒരു ദേശീയ കാഴ്ചപ്പാടുള്ള ഒരു നേതാവാണ്. ഒരു ദേശീയ മുസ്ലിം എന്ന് പറയാറില്ലേ? അങ്ങനെ വേണമെങ്കിൽ പറയാം. അദ്ദേഹം ന്യൂനപക്ഷം എന്നുള്ള നിലയിലല്ല. അദ്ദേഹം പൊതുവെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗീയത നോക്കാതിരുന്ന ആളാണ്. ലീഗിൻറെ നിലപാടുകളുമായി ഒരിക്കലും സമരസപ്പെട്ടു പോവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിന് അദ്ദേഹത്തിന് അദ്ദേഹം നിലപാടുണ്ട്. അതാണ് ലീഗിൻറെ നിലപാടുമായി ഒരിക്കലും സന്ധി ചെയ്തിട്ടില്ല. അങ്ങനത്തെ ഒരു നേതാവാണ്. പക്ഷേ എന്തായാലും വിയോജിപ്പുകൾക്കായി യോജിപ്പിൻറെ മാർഗം കാര്യങ്ങൾ കണ്ടെത്തുക. അദ്ദേഹത്തിൻറെ പ്രത്യേകതയാണ്. നിലപാടാണ് അദ്ദേഹത്തിൻറെ സവിശേഷത. അതിൽ ഉറച്ചു നിൽക്കും.

Story Highlights: kpa majeed aryadan muhammed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here