Advertisement

‘നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന അപാര പാണ്ഡിത്യമുള്ള ആൾ’; ആര്യാടൻ മുഹമ്മദിനെ ഓർമിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

September 25, 2022
2 minutes Read
thiruvanchoor radhakrishnan aryadan muhammed
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രീ ആര്യാടൻ മുഹമ്മദിനെ കേരളത്തിലെ കോൺഗ്രസിന് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ആദർശ ലക്ഷ്യത്തോടുകൂടി പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അപാരമായ പാണ്ഡിത്യമുള്ള ആളാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു ചാണക്യനെപ്പോലെ ആ രംഗത്ത് പ്രവേശിക്കുന്ന വ്യക്തിയാണ്. അദ്ദേഹം എല്ലാ കാര്യത്തിനും നിയമപരമായ സാധുത കണ്ടെത്തുന്നതിന് വേണ്ടി ശ്രമിക്കുന്ന ഒരാളാണ്. (thiruvanchoor radhakrishnan aryadan muhammed)

Read Also: കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി നിലകൊണ്ട നേതാവ്; ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സുധാകരൻ

സ്വാഭാവികമായും കേരളത്തിലെ കോൺഗ്രസ്, പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീ ആര്യാടൻ്റെ ഉപദേശം ഏറ്റവും വിലപ്പെട്ടതായിട്ട് എടുക്കാറുണ്ട്. നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഒരു വ്യക്തിയാണ്. ആ നിലപാടിൽ ഉറച്ച് നിന്നത് കൊണ്ട് ഒത്തിരി നഷ്ടങ്ങളും അദ്ദേഹത്തിന് വരേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിലൊന്നും ഒരു വിട്ടുവീഴ്ചയോടു കൂടിയ സമീപനം അദ്ദേഹം എടുത്തിട്ടേയില്ല. ചെറിയ പ്രായത്തിൽ തന്നെ ഉള്ള നല്ല രൂപത്തിലുള്ള പ്രോത്സാഹനം അദ്ദേഹം കൊടുത്തിട്ടുണ്ട്.

ത്യാഗം സഹിച്ചിട്ടുള്ള ഒരു വ്യക്തിയാണ് എന്ന് ഞാൻ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്. പാർട്ടിയുടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി പാർട്ടി ഓഫീസിൽ താമസിക്കുകയും പാർട്ടി പ്രവർത്തകർക്ക് എല്ലാ വിധത്തിലുള്ള സ്നേഹവും അതോടൊപ്പം തന്നെ സപ്പോർട്ടും കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു ശ്രീ ആര്യാടൻ മുഹമ്മദ്. അവിടെ എല്ലാ കാര്യങ്ങളും അറിയാവുന്ന വ്യക്തികൾക്ക് ഇതെല്ലാം ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത സത്യമായി നിൽക്കുകയാണ്. ആദർശ നിഷ്ഠമായ സമീപനമാണ്. അതിൽ compromise ഇല്ല. ആരോടും നിലപാടുകളിൽ ഒരു വെള്ളം ചേർക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചില്ല. അദ്ദേഹത്തിൻറെ നിലപാടിൽ അദ്ദേഹം വെള്ളം ചേർത്തിട്ടുമില്ല. ശ്രീ ആര്യാടൻ മുഹമ്മദ് ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ്.

നല്ല ഭരണാധികാരിയായിരുന്നു ശ്രീ ആര്യാടൻ മുഹമ്മദ്. ഒത്തിരി സന്ദർഭങ്ങൾ അതിനെക്കുറിച്ച് ചൂണ്ടിക്കാണിക്കാറുണ്ട്. നിയമസഭയിൽ നല്ല പാർലമെൻ്റേറിയൻ ആയിരുന്നു. ശ്രീ ആര്യാടൻ മുഹമ്മദ് സംസാരിക്കുന്നു എന്ന് കണ്ടാൽ നിയമസഭയിലെ എല്ലാ പ്രതിപക്ഷ, ഭരണകക്ഷിയിലുള്ള മുഴുവൻ ആളുകളും ശ്രദ്ധയോടുകൂടി അത് കേട്ടിരിക്കും. ആര്യാടൻ മുഹമ്മദിൻറെ സമീപനം, അദ്ദേഹത്തിൻറെ അഗാധമായ പാണ്ഡിത്യം, നിയമസഭാ നിർമ്മാണ സമിതിയിൽ അദ്ദേഹം വിളിക്കുന്ന മാന്യമായ നിലപാട് ഇതൊക്കെ ജനങ്ങൾക്ക് എന്നും ഒരു മാതൃകയായി നിൽക്കുന്നതാണ് എന്ന് ഞാൻ കണക്കാക്കുകയാണ്. ശ്രീ ആര്യാടൻ്റെ ദേഹവിയോഗം ഏറ്റവും കൂടുതൽ നമ്മളെ വേദനിപ്പിക്കുകയാണ്. ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയിൽ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രയാസവും അതോടൊപ്പം തന്നെ വേദനയും സമ്മാനിച്ചാണ് അദ്ദേഹം പോകുന്നത്.

Read Also: ‘കറകളഞ്ഞ മതേതരവാദിയായിരുന്നു ആര്യാടൻ മുഹമ്മദ്’ : ഉമ്മൻ ചാണ്ടി

ആര്യാടൻ മുഹമ്മദ് പാർട്ടി വിടുന്നതിനെക്കുറിച്ച് വിദൂര സത്യത്തിൽ പോലും ചിന്തിച്ചിട്ടുള്ള വ്യക്തിയല്ല. അത്ര പാർട്ടി സ്നേഹമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ പാർട്ടിയിൽ പറയും. പാർട്ടിയിൽ അത് തുറന്നു പറയും. ഏത് ശക്തൻ്റെ മുഖത്തുനോക്കി അഭിപ്രായം പറയാൻ ഒരു വിട്ടുവീഴ്ചയും അദ്ദേഹം കാണിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം പാർട്ടിയുമായി കലഹിക്കുകയല്ല. പക്ഷേ അദ്ദേഹത്തിന് ആ ലക്ഷ്യബോധമുണ്ട്. അതിനു വിരുദ്ധമായ രൂപത്തിലേക്ക് പോകുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിൻ്റെ നിലപാടുകൾ ശക്തിയായി ഉറപ്പിച്ചു പറയും. അതാണ് ശ്രീ ആര്യാടൻ മുഹമ്മദിൻ്റെ നിലപാട്. പാർട്ടി എന്ന് പറയുന്നത് അദ്ദേഹത്തിൻ്റെ ജീവശ്വാസമായിരുന്നു. അതിനകത്തൊന്നും ഒരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്തിട്ടേയില്ല എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: thiruvanchoor radhakrishnan aryadan muhammed

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement