Advertisement

അ​ബുദാ​ബി​യും ദു​ബാ​യും ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങൾ

September 26, 2022
Google News 3 minutes Read
Abu Dhabi and Dubai are the best cities to live in

ഇ​ക്ക​ണോ​മി​ക്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ യൂ​ണി​റ്റ്​ ന​ട​ത്തി​യ സ​ർ​വേ​യിൽ ആ​ഫ്രി​ക്ക​ൻ, പ​ശ്ചി​മേ​ഷ്യൻ മേ​ഖ​ല​യി​ലെ ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങ​ളാ​യി അ​ബുദാ​ബി​യും ദു​ബാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വാക്സിനേഷൻ ക്യാമ്പുകൾ ഫലപ്രദമായി നടത്തിയതിലൂടെ കൊ​വി​ഡ് പ്രതിസന്ധിയെ വേ​ഗത്തിൽ മറികടക്കാൻ സാധിച്ചതാണ് അ​ബുദാ​ബി​ക്കും ദു​ബാ​യ്ക്കും നേട്ടമായത്. അതുകൊണ്ടുതന്നെയാണ് പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ​കാ​ല​ത്തും ജോ​ലി ചെ​യ്യാ​നും താ​മ​സി​ക്കാ​നുമായി ജനങ്ങൾ അ​ബുദാ​ബി​യും ദു​ബാ​യും തെരഞ്ഞെടുത്തത്. പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​ സി​റ്റി, തെ​ൽ​അ​വീ​വ്, ബ​ഹ്​​റൈ​ൻ എ​ന്നി​വ​യുമുണ്ട്. ( Abu Dhabi and Dubai are the best cities to live in ).

ഈ ​വ​ർ​ഷം ജൂ​ണോ​ടെ എ​ല്ലാ​വി​ഭാ​ഗ​ത്തി​ലുള്ള ജനങ്ങൾക്കും കൊ​വി​ഡ്​ വാ​ക്സി​നേ​ഷ​ൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ​ കൊ​വി​ഡ് പ്രതിസന്ധിക്ക് ശേഷം ഏ​റ്റ​വും വേ​ഗ​ത്തി​ൽ തു​റ​ന്ന ന​ഗ​ര​ങ്ങളിലൊന്നാണ്​ ദു​ബായ്. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ വി​വി​ധ രാജ്യങ്ങളിൽ ​നി​ന്ന് ര​ണ്ട്​ എ​മി​റേ​റ്റു​ക​ളി​ലേ​ക്കും​ വി​നോ​ദ​സ​ഞ്ചാ​ര​മേഖലയിലേക്ക്​ വ​ലി​യ ഒ​ഴു​ക്കുണ്ടായി.

ആ​ഗ​സ്റ്റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്​ 41 ല​ക്ഷം ​സ​ന്ദ​ർ​ശ​ക​രാ​ണ്​ ദുബായിലെത്തിയത്. അങ്ങനെ ലോ​ക​ത്തി​ലെ തന്നെ കൂടുതൽ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​മാ​യി ദു​ബായ് മാറി. ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​മാണ് (34 ല​ക്ഷം) ദു​​ബായ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 2022ലെ ആ​ദ്യ ആ​റ്​ മാ​സ​ത്തി​നി​ടെ ദു​ബായ് വി​മാ​ന​ത്താ​വ​ളത്തിലെത്തിയത്​ 2.79 കോ​ടി യാ​ത്ര​ക്കാ​രാണ്.

Story Highlights: Abu Dhabi and Dubai are the best cities to live in

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here