Advertisement

ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ ഡോ. യൂസുഫ് അൽ ഖറദാവി അന്തരിച്ചു

September 26, 2022
Google News 1 minute Read

വിഖ്യാത ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്​ദുല്ല അൽ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന യൂസുഫ് അബ്ദുല്ല അല്‍ ഖറദാവിയുടെ മരണവിവരം അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

1926 സെപ്റ്റംബർ 9ന് ഈജിപ്തിലായിരുന്നു ജനനം. അൽ അസ്ഹര്‍ സര്‍വകലാശാലയിലെ പഠന ശേഷം ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി. തുടർന്നങ്ങോട്ട് ഖത്തർ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. 120ലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

Story Highlights: Islamic scholar Yusuf Qaradawi dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here