പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ ലോറിക്ക് കല്ലെറിഞ്ഞ രണ്ട് പ്രവർത്തകർ പിടിയിൽ

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ വടകര അടക്കാത്തെരു ജംഗ്ഷനിൽ വെച്ച് ലോറിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. വടകര കൊയിലാണ്ടി വളപ്പിൽ വരപ്പുറത്ത് സജീർ, ചോറോട് ഈസ്റ്റിലെ ധാർ ഇഷാക് ഹൗസിൽ സുഹൈൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി. ( Two persons arrested for causing violence during Popular Front hartal ).
അതേസമയം ഹർത്താലിനിടെ കൊല്ലം ഇരവിപുരത്ത് പൊലീസുകാരെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂട്ടിക്കട സ്വദേശി ഷംനാദ് പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളിലെ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്ഡിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.
Read Also: ഹർത്താൽ അക്രമം: വടകരയിൽ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ തുടർനടപടികളുമായി മുന്നോട്ട് പോവുകയാണ് എൻഐഎ. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സി-ഡാക്കിലാണ് പരിശോധന. അതേസമയം ഹർത്താലിനിടെ കൊല്ലത്ത് പൊലീസിനെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് പിടികൂടി. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്.
പിടിയിലായ നേതാക്കളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഫോൺകോൾ രേഖകൾ, വാട്‌സപ്പ് ചാറ്റുകൾ തുടങ്ങിയവ വീണ്ടെടുക്കാൻ ശ്രമം. തിരുവനന്തപുരം സി-ഡാക്കിലാണ് പരിശോധന നടത്തുന്നത്. ഇതിനിടെ നേതാക്കളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. വിദേശ ഫണ്ടിംഗ്, ഭീകരവാദ റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങളിലാണ് ചോദ്യം ചെയ്യൽ. നടപടികളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് എൻഐഎ വ്യക്തമാക്കുന്നു.
Story Highlights: Two persons arrested for causing violence during Popular Front hartal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here