എകെജി സെന്റര്‍ ആക്രമണ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.(AKG Center Attack Case)
ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ജിതിനെ ഇന്നലെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ മടക്കിയത്. ജിതിനുമായി പല സ്ഥലങ്ങളില്‍ നടത്തിയ തെളിവെടുപ്പിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കിയിരുന്നു.
സംഭവ സമയം പ്രതി ധരിച്ചിരുന്ന ഷൂസ് ആറ്റിപ്രയിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ നിര്‍ണ്ണായ തെളിവുകളായ ഡിയോ സ്‌കൂട്ടറും ടീ ഷര്‍ട്ടും കണ്ടെത്താനായില്ല.
ടീ ഷര്‍ട്ട് വാങ്ങിയ കടയില്‍ ജിതിനെ തെളിവെടുപ്പിനെത്തിച്ചു. ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചെന്നാണ് ജിതിന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ടീ ഷര്‍ട്ടും സ്‌കൂട്ടറും കണ്ടെത്താനാകാത്തത് പ്രതിഭാഗം ചൂണ്ടിക്കാട്ടും. കൂടാതെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സിസിടിവി ദ്യശ്യങ്ങളില്‍ നിന്ന് ടീ ഷര്‍ട്ട് ഉപയോഗിച്ച് പ്രതിയെ തിരിച്ചറിഞ്ഞതെങ്ങനെയെന്ന ചോദ്യവും ഉയര്‍ത്തും.
Read Also: എകെജി സെന്റര്‍ ആക്രമണം; ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്
ആക്രമണത്തിനായി ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്, മറ്റ് രണ്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ്. ഇവരെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
Story Highlights: AKG Center Attack Case Accused’s bail application in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here