പോസ്റ്റ് വുമണിന്റെ മുഖത്ത് കുത്തിപ്പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമണായ രേഷ്മയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. വൈപ്പിൻ എളങ്കുന്നപ്പുഴ പെരുമാൾ പടിയിലാണ് സംഭവം. എളങ്കുന്നപുഴ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഫൈസലിനെ പൊലീസ് പിടികൂടി. ( Husband arrested for assaulting post woman).
Read Also: എറണാകുളത്ത് സ്വകാര്യ ബസിലെ കണ്ടക്ടർമാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി
രേഷ്മയെ പോസ്റ്റ് ഓഫീസിൽ നിന്നും വിളിച്ചിറക്കിയാണ് മുഖത്ത് കുത്തിയത്. തുടർന്ന് ഫൈസൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ഞാറക്കൽ പൊലീസിന് കൈമാറുകയായിരുന്നു. രേഷ്മ ഞാറയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Story Highlights: Husband arrested for assaulting post woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here