Advertisement

‘ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നു’; പൊതുതാത്പര്യ ഹര്‍ജി കോടതിയില്‍

September 27, 2022
Google News 2 minutes Read
Public Interest Litigation against Bharat Jodo Yatra

ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

പൊതു റോഡുകളുടെ പകുതി ഭാഗം മാത്രം ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൊലീസിനെ നിയോഗിക്കുന്നതിന്റെ ചെലവ് സംഘാടകരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. യാത്രയ്ക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി കഴിഞ്ഞതവണ ഹര്‍ജിക്കാരനോട് ആരാഞ്ഞിരുന്നു.

Read Also: ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ; മൂന്ന് ദിവസം പര്യടനം

നിര്‍ദേശിച്ച ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്ന് അറിയിക്കാനും ഹര്‍ജിക്കാരന് നിര്‍ദേശമുണ്ട്. രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരെ അടക്കം എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

Story Highlights: Public Interest Litigation against Bharat Jodo Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here