ഈ ചിത്രം ഭാരത് ജോഡോ യാത്രയിലേതല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check ]

ഭാരത് ജോഡോ യാത്രയ്ക്കിടയിലേതെന്ന പേരിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വ്യാജ ചിത്രം പ്രചരിക്കുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് വ്യാജ പ്രചാരണം. യാത്രയ്ക്കിടെയുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ചിത്രം എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ( shashi tharoor fake news )
കുറച്ച് പെൺകുട്ടികൾക്കൊപ്പം ശശി തരൂർ ഇരിക്കുന്ന ചിത്രമാണിത്. തരൂർ എപ്പോഴും തിരക്കിലാണെന്ന പരിഹാസ്യമായ ക്യാപ്ഷനോട് കൂടിയാണ് വ്യാജ പ്രചാരണം. ഈ ചിത്രത്തിന് യഥാർത്ഥത്തിൽ മൂന്ന് വർഷത്തെ പഴക്കമുണ്ട്.
Read Also: ‘ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നു’; പൊതുതാത്പര്യ ഹര്‍ജി കോടതിയില്‍
2019 ൽ തരൂരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇതേ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘ഗ്ലോബൽ ഗവേണൻസ്’ എന്ന വിഷയത്തിൽ ബുസെറിയസ് സമ്മർ സ്‌കൂളിൽ അദ്ദേഹം നടത്തിയ വാർഷിക പ്രഭാഷണത്തിനിടെ എടുത്ത ചിത്രമാണിത്.
Story Highlights: shashi tharoor fake news
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!