Advertisement

എകെ ആന്റണി അടക്കം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

September 27, 2022
Google News 1 minute Read
sonia gandhi summons senior leaders against ak antony

എഐസിസി അധ്യക്ഷ സ്ഥാനർത്ഥി സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെ എകെ ആന്റണി അടക്കം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. അശോക് ഗെഹ്ലോട്ട് തന്നെ സ്ഥാനാർഥി ആകുമെന്ന് സൂചന.ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കാൻ ഇല്ലെന്ന് ഗെഹ് ലോട്ട് കമൽ നാഥിനെ അറിയിച്ചു. സമ്മർദ്ധ നീക്കവുമായി സച്ചിൻ പൈലറ്റും ഡൽഹിയിൽ എത്തി. ( sonia gandhi summons senior leaders against ak antony )

എഐസിസി അധ്യക്ഷ സ്ഥാനാർഥി, രാജസ്ഥാൻ മുഖ്യമന്ത്രി എന്നിവയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എകെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചത്.

അതേസമയം അധ്യക്ഷ സ്ഥാനാർഥി ആയെക്കുമെന്ന റിപ്പോർട്ടുകൾ ആന്റണി തള്ളി. സോണിയയുടെ നിർദ്ദേശം അനുസരിച്ച് മുതിർന്ന നേതാവ് കമൽ നാഥ് അശോ ക് ഗെഹ് ലോട്ടുമായി ഫോണിൽ ചർച്ച നടത്തി. ദേശിയ നേത്യത്വത്തെ വെല്ലുവിളിയ്ക്കാൻ താൻ ആഗ്രഹിയ്ക്കുന്നില്ലെന്ന് ഗലോട്ട് അറിയിച്ചു.
ഇതോടെ ഗെഹ് ലോട് തന്നെ അദ്ധ്യക്ഷ സ്ഥാനാർത്ഥി ആകനാണ് സാധ്യത. രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രി തീരുമാനിക്കുന്നത് അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം മതി എന്നാണ് ധാരണ. അതേ സമയം സമ്മർദ്ധ നീക്കവുമായി സച്ചിൻ പൈലറ്റ് രംഗത്തുണ്ട്.

ജയ് പൂരിൽ തന്നോടൊപ്പമുള്ള എംഎൽഎമാരുമായി യോഗം ചേർന്ന സച്ചിൻ ഡൽഹിയിൽ എത്തി. ഗെഹ്‌ലോട്ട് പക്ഷത്തെ എംഎൽഎമാരുമായും സച്ചിൻ ആശയ വിനിമയം നടത്തുന്നുണ്ട്. രാജസ്ഥാൻ എംഎൽഎമാരുടെ വിമത നീക്കത്തിൽ മല്ലി കാര്ജുന് ഗാർഗേ, അജയ് മാക്കൻ എന്നിവരുടെ റിപ്പോർട്ട് സമർപ്പിച് ശേഷമേ ഹൈകമന്റ് നേതാക്കളെ കാണൂ എന്നാണ് സച്ചിന്റെ നിലപാട്

അതേസമയം സാഹചര്യം അനുകൂലമാണെങ്കിൽ പ്രയോജനപേടുത്താൻ ബിജെപി നേതൃത്വത്തിൽ നിന്നും ലഭിച്ച നിർദ്ദേശ ത്തിന്റെ അടിസ്ഥാനത്തിൽ വസുന്ധര രാജെ സിന്ധ്യ യുടെ വസതിയിൽ നേതാക്കൾ യോഗം ചേർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here