പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണം; പികെ കുഞ്ഞാലിക്കുട്ടി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം രാജ്യത്തിന് ഗുണകരമല്ലെന്നും, കേന്ദ്രനടപടിയില്‍ സംശയമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വർഗീയത പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെയും കയറൂരി വിടുന്നു. മറ്റൊരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.(activities of popular front is not good for india says pk kunjalikkutty)
പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണം. നിരോധനമേർപ്പെടുത്തിയ കാര്യം മുസ്ലിം ലീഗ് വിശദമായി വിലയിരുത്തും. പിഎഫ്‌ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
പോപ്പുലർ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ കൂടെയുള്ള സംഘടനകൾ ഇതേ പോലെയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾക്ക് നിരോധനം വേണമോ എന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ഭൂരിപക്ഷ വർഗീയത വളർത്തുന്ന സംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Story Highlights: activities of popular front is not good for india says pk kunjalikkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here