കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയ സിപിഐഎം പ്രവർത്തകരെ പിടികൂടാതെ പൊലീസ്

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയ സിപിഐഎം പ്രവർത്തകരെ പിടികൂടാതെ പൊലീസ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 8 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. എന്നാൽ, സംഭവം നടന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് എന്നിവർ ഉൾപ്പടെ 8 പ്രതികളാണ് ഉള്ളത്. പാർട്ടിയിലെ ഒരു വിഭാഗവും പൊലീസും ചേർന്ന് പ്രതികളെ സംരക്ഷിക്കുന്നു എന്നാണ് ആരോപണം.
കായംകുളത്തെ ഉൾപ്പാർട്ടി പോരിലെ പ്രതിഫലനമായിരുന്നു പ്രതിച്ചേർക്കപ്പെട്ടവർക്കെതിരെയുള്ള സസ്പെൻഷൻ നടപടി. എന്നാൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തെയ്യാറാകുന്നില്ല. കായംകുളം ടൗണിലൂടെ സ്വതന്ത്രമായി നടക്കുകയാണ് കേസിലെ പ്രതികൾ. ജില്ലയിലെ ചില ഉന്നത നേതാക്കളാണ് ഇവർക്ക് സുരക്ഷ ഒരുക്കുന്നത് എന്നും ആക്ഷേപമുണ്ട്.
Story Highlights: kayamkulam hospital cpim police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here