Advertisement

അവിവാഹിതയായ സ്ത്രീക്ക് ഗർഭച്ഛിദ്രം നടത്താം; സുപ്രധാന വിധിയുമായി സൂപ്രീംകോടതി

September 29, 2022
Google News 2 minutes Read
kerala petition on stray dogs

സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അർഹതയുണ്ടെന്ന് സുപ്രീം കോടതി. അവിവാഹിതരായ സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 24 ആഴ്ച വരെ വൈദ്യശാസ്ത്രപരമായി ഗർഭച്ഛിദ്രം നടത്താമെന്നും കോടതി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി കേസിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ സുപ്രധാന വിധി.

ഇന്ത്യയിലെ ഗർഭഛിദ്ര നിയമപ്രകാരം വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ല. ലിവ്-ഇൻ ബന്ധത്തിൽ നിന്ന് ഗർഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ഉണ്ടാകുന്ന ഗർഭം, 20-24 ആഴ്ചയ്ക്കുള്ളിൽ അലസിപ്പിക്കാൻ അവിവാഹിതരായ സ്ത്രീകൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.

“മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി വ്യാഖ്യാനം സാമൂഹിക യാഥാർത്ഥ്യങ്ങളും ആവശ്യങ്ങളും അനുസരിച്ചായിരിക്കണം. മുൻ ആർക്കൈവുകളിൽ നിയമങ്ങൾ പുനഃക്രമീകരിക്കാൻ കഴിയില്ല. ഭേദഗതി ചെയ്യാത്ത 1971-ലെ നിയമം വിവാഹിതയായ സ്ത്രീയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ 2021-ലെ വസ്തുക്കളുടെയും കാരണങ്ങളുടെയും പ്രസ്താവന വിവാഹിതരും അവിവാഹിതരും തമ്മിൽ വേർതിരിക്കുന്നില്ല. അതിനാൽ സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാവർക്കും അർഹതയുണ്ട്.” – ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പ്രസ്താവിച്ചു.

Story Highlights: All Women Entitled To Safe & Legal Abortion Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here