ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി വീട്ടമ്മ

ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടയം തിരുവാതുക്കൽ സ്വദേശി 43കാരിയായ റെജീന സാദത്തിനാണ് അടിയന്തിരമായി സഹായം വേണ്ടത്. രണ്ട് മാസത്തിനുള്ളിൽ വൃക്കമാറ്റിവെച്ചില്ലെങ്കിൽ റെജീനയുടെ ജീവൻ അപകടത്തിലാവും
വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് റെജീനയുടെ ചികിത്സാ ചെലവുകൾ താങ്ങാവുന്നതിനപ്പുറമാണ്. ഭർത്താവ് സാദത്ത് ഓട്ടോ ഓടിച്ചുകിട്ടുന്ന പണം മുഴുവൻ ഉപയോഗിച്ചാലും ആഴ്ചയിൽ 4 പ്രാവശ്യം ഡയാലിസിസ് ചെയ്യാൻ കൂടി തികയില്ല. രണ്ടാഴ്ചകൾക്ക് മുൻപ് ഡയാലിസിസ് മുടങ്ങി റെജീന കുഴഞ്ഞുവീണിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതു കൊണ്ടുമാത്രമാണ് ജീവൻ തിരികെ കിട്ടിയത്.
2 മാസത്തിനകം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 2 വർഷമായി റെജീനയുടെ വൃക്കകൾ തകരാറിലാണ്. നിത്യവൃത്തിക്കു പോലും കഴിവില്ലാത്ത അവസ്ഥയിൽ 10ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ എങ്ങനെ ചെയ്യാനാകും എന്ന ആശങ്കയിലാണ് കുടുംബം.
REJEENA account number – 4004101004634 (canara bank)
IFSC code- CNRB0004004 ഗൂഗിൾ പേ നമ്പർ–7356295070
Story Highlights: housewife sought help of well-wishers to save her life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here