അലി ഫസൽ-റിച്ച ചഡ്ഢ വിവാഹം; ചിത്രങ്ങൾ

ബോളിവുഡ് കാത്തിരുന്ന മറ്റൊരു താരവിവാഹം കൂടി നടക്കുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബോൡവുഡ് താരങ്ങളായ അലി ഫസലും റിച്ച ചഡ്ഡയും വിവാഹിതരാകുകയാണ്. മെഹന്ദി, സംഗീത്, വിവാഹം എന്നിങ്ങനെ മൂന്ന് ചടങ്ങുകളിലായാകും വിവാഹം നടക്കുക. ( ali fazal richa chadda pre wedding pics )
ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ചടങ്ങിലെ ചിത്രങ്ങൾ പുറത്ത് വന്നു. ‘മുഹബ്ബത് മുബാറക്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് അരുവരും കണ്ടുമുട്ടിയത്. നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ. സഞ്ചജ് ലീല ബൻസാലിയുടെ ‘ഹീരാമന്ദി’ എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.
Story Highlights: ali fazal richa chadda pre wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here