Advertisement

7000 സ്‌ക്വ.ഫീറ്റ്; പ്രതിമാസം 8 ലക്ഷം രൂപ വാടക; കത്രീന-വിക്കി കൗശൽ താമസിക്കുന്നത് അത്യാഡംബര ഫ്‌ളാറ്റിൽ; ചിത്രങ്ങൾ

December 20, 2021
Google News 3 minutes Read
katrina vicky kaushal apartment pics

ബോളിവുഡ് താരം കത്രീന കൈഫും, നടൻ വിക്കി കൗശലും തമ്മിലുള്ള വിവാഹവും വിവാഹ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വരെ നിറഞ്ഞ് നിന്നതെങ്കിൽ, വിവാഹ ശേഷം ഇരുവരും താമസിക്കാൻ പോകുന്ന ഫ്‌ളാറ്റാണ് ഇന്നത്തെ വാർത്താ താരം. ( katrina vicky kaushal apartment pics )

മുംബൈ ജൂഹുവിലെ രാജ്മഹൽ കെട്ടിടത്തിലെ എട്ടാം നിലയിലാണ് വിക്കി-കാറ്റ് ദമ്പതികളുടെ വീട്. 1.75 കോടി രൂപ അഡ്വാൻസ് നൽകിയെടുത്ത ഈ വീട് ജൂഹു ബീച്ചിന് അഭിമുഖമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

നാല് ബെഡ്രൂമുള്ള ഫ്‌ളാറ്റിൽ വിശാലമായ ലിവിംഗ് റൂം, പ്രത്യേക ഡൈനിംഗ് ഏരിയ, പൂജാ മുറി, ആറ് ബാത്രൂമുകൾ, രണ്ട് സർവന്റ് റൂമുകൾ എന്നിവ ഉൾപ്പെടുന്നു. അതിവിശാലമായ ബാൽക്കണിയും ഫ്‌ളാറ്റിന്റെ പ്രത്യേകതകളിലൊന്നാണ്.

katrina vicky kaushal apartment pics

Read Also : കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്

katrina vicky kaushal apartment pics
katrina vicky kaushal apartment pics
katrina vicky kaushal apartment pics

37 നിലകളുള്ള ഈ അപാർട്ട്‌മെന്റിൽ ഓരോ നിലയിലും ഒരു ഫ്‌ളാറ്റ് മാത്രമാണ് ഉള്ളത്. ജൂഹൂ ബീച്ചിലേക്കുള്ള പ്രൈവറ്റ് ആക്‌സസ്, അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ജിം, കുട്ടികൾക്കുള്ള കളി സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്.

വിരാട് കോലി- അനുഷ്‌ക ശർമ ദമ്പതികളുടെ ഫ്‌ളാറ്റും ഇതേ കെട്ടിടത്തിൽ തന്നെയാണ്.

Story Highlights : katrina vicky kaushal apartment pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here