Advertisement

കോഴിക്കോട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു

September 30, 2022
Google News 1 minute Read

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി. ഡോക്ടർ മൊഹാദിനെ ആണ് മർദിച്ചത്. ചെവിക്ക് പരുക്കേറ്റ ഡോക്ടർ മൊഹാദ് കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടി.

ഇന്നുച്ചയോടെയാണ് സംഭവം ഉണ്ടായത്. 25 ഓളം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് ഡോക്ടറെ ആക്രമിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അക്രമിച്ചവരിൽ ചിലർ ഇന്നലെ രാത്രി പനിക്ക് ചികിത്സ തേടിയിരുന്നു. ഇവരോട് ഡോക്ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

Read Also: ശാസ്താംകോട്ടയിൽ ഡോക്ടർക്കെതിരായ അതിക്രമം; ഏഴ് പേർക്കെതിരെ കേസ്

Story Highlights: Doctor Physically Assaulted in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here