ക്ലീനിങ് മോപ്പിനുള്ളില്‍ ഒളിപ്പിച്ചത് 70 ലക്ഷത്തിന്റെ സ്വര്‍ണം! പിടികൂടി കസ്റ്റംസ്
ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ ക്ലീനിങ് മോപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍പോര്‍ട്ടിലെ ശുചീകരണ തൊഴിലാളിയായ യുവാവിന്റെ കൈവശമുണ്ടായിരുന്ന മോപ്പിന്റെ സ്റ്റിക്കിനുള്ളില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തൊഴിലാളിയെ ആദ്യം കാണുന്നത്. ട്രാന്‍സിറ്റ് ഏരിയ വൃത്തിയാക്കാന്‍ പോകുകയാണെന്ന ഇയാളുടെ മറുപടിയില്‍ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. ചെറിയ സ്റ്റിക്ക് രൂപത്തിലായ സ്വര്‍ണം മോപ്പിന്റെ നീണ്ട ഭാഗത്ത് ഉള്ളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. 1.811 കിലോഗ്രാമുള്ള 10 സ്റ്റിക്കുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
Story Highlights: gold seized from chennai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here