Advertisement

ലോകകപ്പ്; ഖത്തറിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

September 30, 2022
Google News 2 minutes Read

ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ആറ് വയസിന് മുകളിലുള്ളവരാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

ഹയ്യാ കാർഡുമായി ഒരാൾക്ക് ഖത്തറിൽ വരാൻ യാത്രയ്ക്ക് 48 മണിക്കൂറിന് ഇടയിലുള്ള കൊവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമോ 24 മണിക്കൂറിന് ഇടയിലുള്ള ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലമോ കാണിക്കണം. ഈ റിസൾട്ട് വിമാനത്താവളത്തിലെ കൗണ്ടറിലാണ് കാണിക്കേണ്ടത്. ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊവിഡ് പരിശോധനാ ഫലം വേണ്ടതില്ല.കൂടാതെ ഖത്തറിലേക്ക് വരുന്നവർക്ക് ഇവിടെ ക്വാറന്റൈൻ ഉണ്ടായിരിക്കില്ല. ഇക്കാര്യത്തിൽ വാക്‌സിൻ ഒരു മാനദണ്ഡമല്ല.

Read Also: Fifa Qatar World Cup: ഖത്തർ ലോകകപ്പ്; ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു

രാജ്യത്ത് എത്തുന്ന 18 വയസ് പൂർത്തിയായ എല്ലാവരും ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്നും യാത്രാ നയം നിർദേശിക്കുന്നു. അതേസമയം വാക്‌സിൻ നിർബന്ധമല്ലെങ്കിലും എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഖത്തറിലെത്തിയ ശേഷം കൊവിഡ് പരിശോധനയില്ല എന്നാൽ ലക്ഷണങ്ങൾ കാണിക്കുന്ന ഒരാൾക്ക് പരിശോധന നടത്തി കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേഷനിൽ പോകണം. അതുപോലെ ഖത്തറിൽ നിന്നും തിരിച്ചുപോകാനും കൊവിഡ് പരിശോധന വേണ്ടതില്ല.

Story Highlights: Qatar Confirms Covid-19 Test Requirements for World Cup Fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here