കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇന്ത്യയുടെ അപൂര്‍ണരൂപം; നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് തരൂര്‍

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ഇന്ത്യയുടെ പൂര്‍ണമല്ലാത്ത ഭൂപടം പുറത്തിറക്കിയതിന് ക്ഷമാപണം നടത്തി ശശി തരൂര്‍. ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും ഇല്ലെന്നായിരുന്നു ആരോപണമുയര്‍ന്നത്. പാക് അധിനിവേശ കശ്മീരും ചൈന കൈവശപ്പെടുത്തിയ അക്‌സായി ചിന്നും ഒഴികെയുള്ളതായിരുന്നു ഭൂപടം.
സംഭവത്തില്‍ സോഷ്യല്‍ മിഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ‘നിരുപാധികം’ മാപ്പ് പറഞ്ഞുള്ള തരൂരിന്റെ ട്വീറ്റ്. ഇത്തരമൊരു തെറ്റ് ആരും മനപൂര്‍വം ചെയ്യില്ലെന്നും ശശി തരൂര്‍ കുറിച്ചു. വോളന്റിയര്‍മാരുടെ ചെറിയൊരു സംഘത്തിന് പറ്റിയ തെറ്റാണിത്. ഞങ്ങള്‍ ഉടനടി ആ തെറ്റ് തിരുത്തി. നിരുപാധികം മാപ്പ് ചോദിക്കുകയാണ്. തരൂര്‍ ട്വീറ്റ് ചെയ്തു. ഒപ്പം ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള പ്രകടന പത്രികയുടെ ലിങ്കും കോണ്‍ഗ്രസ് നേതാവ് പങ്കുവച്ചു.
Re the troll storm on a manifesto map: No one does such things on purpose. A small team of volunteers made a mistake. We rectified it immediately &I apologise unconditionally for the error. Here’s the manifesto:
— Shashi Tharoor (@ShashiTharoor) September 30, 2022
English: https://t.co/aKPpji9Z8M
Hindi: https://t.co/7tnkY9kTiO
പിശകിന് പിന്നാലെ ബിജെപി നേതാക്കളും വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. ശശി തരൂരിനെതിരെ ആഞ്ഞടിച്ച ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, തരൂര്‍ ഇന്ത്യയെ ഛന്നഭിന്നമാക്കുമെന്നും പറഞ്ഞു. 2019ലും സമാനമായ പിഴവ് കോണ്‍ഗ്രസ് വരുത്തിയെന്നും മാളവ്യ പറഞ്ഞു.
Read Also: ഏതൊരു ജനാധിപത്യത്തിനും നല്ലൊരു പ്രതിപക്ഷമാണ് അനിവാര്യം; തരൂരിന് ആശംസകള്‍ നേര്‍ന്ന് അനില്‍ കെ.ആന്റണി
2019ല്‍ ഇന്ത്യയുടെ വടക്കേഅറ്റത്തെ പ്രദേശം ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടം തരൂര്‍ ട്വീറ്റ് ചെയ്യുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ ദേശീയ വക്താവ് ആര്‍പി സിംഗും തരൂരിന്റെ പ്രകടന പത്രികയിലെ പിശകിനെ കുറ്റപ്പെടുത്തി. അതൊരു തെറ്റോ മണ്ടത്തരമോ അല്ലെന്നും ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നയമാണ് കാണിക്കുന്നതെന്നും ആര്‍പി സിംഗ് പറഞ്ഞു.
Story Highlights: shashi tharoor apologize wrong map of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here