Advertisement

അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

October 1, 2022
Google News 1 minute Read

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയയിലെ കൗതുകകരമായ സ്ഥലങ്ങളിൽ ഒന്നാണ് “ക്രിസ്മസ് ദ്വീപ്”. ദ്വീപിന്റെ വിചിത്രമായ പേര് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. ഈ ദ്വീപിന് “ക്രിസ്മസ് ദ്വീപ്” എന്ന് പേര് ലഭിക്കാൻ കാരണം 1643 ൽ ഡിസംബർ 25 നാണ് ഈ ദ്വീപ് കണ്ടെത്തിയത്. നിരവധി പ്രത്യേകതകളുള്ള ഈ സ്ഥലം ഞണ്ടുകളുടെ പേരിൽ പ്രസിദ്ധമാണ്. എന്താണന്നല്ലേ? വഴിനീളെ ഞണ്ടുകൾ നിറഞ്ഞു നിൽക്കുന്ന കാഴ്ചയെ പറ്റിയൊന്ന് ചിന്തിച്ച് നോക്കൂ. ഇതാണ് ക്രിസ്മസ് ദ്വീപിലെ അവസ്ഥ. മനുഷ്യരേക്കാൾ ഞണ്ടുകൾ ഈ നാട്ടിലുണ്ടെന്നാണ് പറയാറ്. അത് സത്യം തന്നെയാണ്. ഇവിടെ നടക്കുന്ന അപൂർവ പ്രതിഭാസമാണിത്. എല്ലാ വർഷാവസാനങ്ങളിലും സമുദ്രതീരത്തേക്ക് ഞണ്ടുകൾ കുടിയേറും. ഈ സമയത്ത് എല്ലാ വഴികളിലും ഓഫീസിന്റെയും വീടിന്റെയുമെല്ലാം മുറ്റത്ത് ഞണ്ടുകൾ കൊണ്ട് നിറഞ്ഞിരിക്കും.

കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും അവിടുത്തുകാർക്ക് ഇതുകൊണ്ട് അല്പം ബുദ്ധിമുട്ടാണ്. പത്തോ നൂറോ അല്ല, അഞ്ചു കോടി ചുവന്ന ഞണ്ടുകളാണ് ഈ സമയത്ത് സമുദ്രതീരത്തേക്ക് കുടിയേറുന്നത്. ഇവിടുത്തെ ആളുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇത്. ഈ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ആനിമൽ മൈഗ്രേഷൻ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടാണ്. ഞണ്ടിന്റെ തോടിന് കട്ടി കൂടുതലായതിനാൽ ടയറുകൾ വരെ പഞ്ചറാകും. ഈ സമയത്ത് ഇവിടുത്തെ ചില റോഡുകൾ പൂർണമായും അടക്കുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. ഞണ്ടുകളുടെ പ്രജനന കാലമായതിനാൽ സമുദ്രങ്ങളിലേക്ക് നീങ്ങുന്ന ഞണ്ടുകളാണ് ഇവ.

Read Also : സൂര്യന് എത്തിപ്പെടാൻ പറ്റാത്ത നാട്; പരിഹാരവുമായി ഒരു “അത്ഭുത കണ്ണാടി”

ഈ സമയത്ത് ഞണ്ടുകൾക്ക് സഞ്ചരിക്കാനായി റോഡിന് സമാന്തരമായി പ്രത്യേക പാതകൾ ഒരുക്കി നൽകാറുണ്ട്. ഈ കാഴ്ച കാണാൻ മാത്രമായി നവംബർ ഡിസംബർ സമയങ്ങളിൽ ഇവിടേക്ക് നിരവധി സഞ്ചാരികളാണ് എത്തിച്ചേരാറുള്ളത്.

Story Highlights: Annual crab migration on Christmas Island

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here