Advertisement

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു

October 2, 2022
Google News 1 minute Read
18 year old drowned in Vamanapuram river

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കാരേറ്റ്, പൂപ്പുറം സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെടുകയായിരുന്നു.

Read Also: വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം

വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കൾ സാഹസികമായി കരയ്ക്ക് എത്തിച്ചു. തുടർന്ന് കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Story Highlights: 18 year old drowned in Vamanapuram river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here