Advertisement

സിപിഐഎം വകുപ്പുകൾ പിടിച്ച് വാങ്ങും പോലെ പ്രവർത്തിക്കുന്നു: സിപിഐ പൊതുചർച്ചയിൽ രൂക്ഷ വിമർശനം

October 2, 2022
Google News 2 minutes Read
CPI criticizes CPI(M)

സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനം. സിപിഐഎം വകുപ്പുകൾ പിടിച്ച് വാങ്ങും പോലെ പ്രവർത്തിക്കുന്നുവെന്ന് തിരുവനന്തപുരത്ത് നിന്ന് പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു. കാണിക്കാൻ നല്ല ബിംബം എന്നാൽ ഭരണത്തിൽ പരാജയമെന്ന് മന്ത്രി പി.പ്രസാദിന് വിമർശിച്ചുകൊണ്ട് പ്രതിനിധികൾ പറഞ്ഞു. മന്ത്രി ജി.ആർ.അനിലിനെ അഭിനന്ദിക്കുകയും ചെയ്തു ( CPI criticizes CPI(M) ).

ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമെന്ന് ചോദിച്ച പ്രതിനിധികൾ പ്രതിഷേധം കടുത്തപ്പോൾ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായെന്നും കുറ്റപ്പെടുത്തി.

Read Also: സിപിഐഎമ്മിലെ ചിരിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളായിരുന്നു കോടിയേരി: കെ.സുരേന്ദ്രൻ

സത്യത്തിൽ ശിവശങ്കർ ആരാണ് ഞങ്ങൾക്കും അറിയാൻ താൽപര്യം ഉണ്ടെന്ന് മലപ്പുറത്തു നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിനെതിരേയും രൂക്ഷ വിമർശനമാണ് ഉയർന്നത്. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീട് ആലോചിക്കാം. ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്നും മലപ്പുറത്തു നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു.

Story Highlights: CPI criticizes CPI(M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here