Advertisement

സിപിഐഎം നേതാവ് എം.വി രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി; വിനോദിനി ജീവിതസഖിയാകുന്നത് അങ്ങനെ

October 2, 2022
Google News 2 minutes Read
kodiyeri balakrishnan and vinodini love story

സ്‌കൂൾ കാലം മുതൽ ഇടത് രാഷ്ട്രീയം മുറുകെ പിടിച്ച വ്യക്തി…പതിനേഴാം വയസിൽ പാർട്ടി അംഗത്വം നേടിയിരുന്നു കോടിയേരി ബാലകൃഷ്ണൻ. തലശേരി എംഎൽഎയായിരുന്ന സിപിഐഎം നേതാവ് എം.വി രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ( kodiyeri balakrishnan and vinodini love story )

രാഷ്ട്രീയത്തിൽ രാജഗോപലന് കോടിയേരി അരുമ ശിഷ്യനായിരുന്നു. ഇരുവരും തമ്മിൽ രാഷ്ട്രീയ ബന്ധം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഇരുവീടുകളും തമ്മിൽ ഒരു കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.

തലശേരിക്കടുത്തുള്ള മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിൽ വീട്. മുൡിൽ നടയിലായിരുന്നു കോടിയേരിയുടെ മൊട്ടേമ്മൽ വീട്. രണ്ട് കുടുംബങ്ങളും തമ്മിൽ വലിയ അടുപ്പമായിരുന്നു. കോടിയേരിക്കും വിനോദിനിക്കും അതുകൊണ്ട് തന്നെ പരസ്പരം പണ്ട് തൊട്ടേ അറിയായിരുന്നു. രാജഗോപാലന്റെ മകൾ കൂടിയായിരുന്നു വിനോദിനി. ആ അടുപ്പമാണ് വിവാഹത്തിൽ കലാശിച്ചത്.

Read Also: കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതില്‍ ശ്രദ്ധചെലുത്തണം: അവസാന യോഗത്തില്‍ കോടിയേരി യുവാക്കളോട് പറഞ്ഞതിങ്ങനെ

പക്ഷേ ഇരുവരും തമ്മിൽ പ്രണയമായിരുന്നോ എന്ന ചോദ്യത്തിനും ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. അത്ര അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും വിവാഹത്തിന് മുന്നിൽ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ല.

1980 ലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെയും വിനോദിനിയുടേയും വിവാഹം. അന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു കോടിയേരി. തലശേരി ടൗൺ ഹാളിൽ അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ പാർട്ടി രീതിയിലായിരുന്നു വിവാഹം.

അന്ന് മുതൽ വിനോദിനി കോടിയേരിക്കൊപ്പം ഉണ്ട്… ഇറക്കവും കയറ്റവും നിറഞ്ഞ കോടിയേരിയുടെ ജീവിതത്തിൽ ശക്തികേന്ദ്രമായി….

Story Highlights: kodiyeri balakrishnan and vinodini love story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here