ഭാരത് ജോഡോ യാത്രയേയും കടത്തിവെട്ടാന്‍ ജന്‍ സൂരജ് യാത്ര?; 3,500 കിലോമീറ്റര്‍ പദയാത്ര ആരംഭിച്ച് പ്രശാന്ത് കിഷോര്‍

ഗാന്ധി ജയന്തി ദിനത്തില്‍ 3500 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പദയാത്രയെന്നാണ് പ്രശാന്ത് കിഷോറിന്റെ യാത്രയുടെ പേര്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ പദയാത്രയെന്നത് ഏറെ ശ്രദ്ധേയമാണ്. (Prashant Kishor starts Jan Suraj padyatra)
1917ല്‍ മഹാത്മാ ഗാന്ധി ആദ്യ സത്യാഗ്രഹ മുന്നേറ്റത്തിന് തുടക്കമിട്ട വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഭീതിഹാര്‍വ ആശ്രമത്തില്‍ നിന്നാണ് പ്രശാന്ത് കിഷോര്‍ പദയാത്ര ആരംഭിച്ചത്. പദയാത്രയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് പ്രശാന്ത് കിഷോര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഹാറിലെ 38 ജില്ലകളിലും ചെന്നെത്താനാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പദയാത്രയാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. പദയാത്രയ്ക്ക് ശേഷം അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദയാത്ര നടത്തുന്നതിലൂടെ എന്താണ് ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നേരിട്ട് മനസിലാക്കാനാകുമെന്നാണ് കിഷോര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാകുമെന്നും അദ്ദേഹം പദ്ധതിയിടുന്നു.
Story Highlights: Prashant Kishor starts Jan Suraj padyatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here