അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമെന്ന എൻഐഎയുടെ അപേക്ഷ; കോടതി ഇന്ന് പരിഗണിക്കും

റിമാൻഡിൽ ഉള്ള പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമെന്ന എൻഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ( abdul sathar nia custody )
കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്‌റ് ചെയ്തത്.
അബ്ദുൽ സാത്താറിനെ സെപ്റ്റംബർ 20 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻ ഐ എ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ ഇന്ന് പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ.
Story Highlights: abdul sathar nia custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here