മയ്യഴിപ്പുഴയുടെ തീരങ്ങൾ നോവലിൽ പാർട്ടി സുഹൃത്തുക്കൾ വിമർശനം ഉണ്ടായിരുന്നു; പക്ഷേ കോടിയേരി വിമർശിച്ചിട്ടില്ലെന്ന് എം.മുകുന്ദൻ

സാഹിത്യകാരന്റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. മയ്യഴിപ്പുഴയുടെ തീരങ്ങളുടെ അവസാന ഭാഗത്തെക്കുറിച്ച് പാർട്ടി സുഹൃത്തുക്കൾ വിമർശനം ഉണ്ടായിരുന്നു. പക്ഷേ മയ്യഴിപ്പുഴ തീരങ്ങളെ കുറിച്ച് പോലും അദ്ദേഹത്തിന് വിമർശനം ഉണ്ടായിരുന്നില്ലെന്നും എം.മുകുന്ദൻ പറഞ്ഞു.
സാഹിത്യകാരന്റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അദ്ദേഹം ഉയർത്തിപ്പിടിച്ചു. അതാണ് അതിന്റെ അർത്ഥം. ആ സ്വാതന്ത്ര്യമാണ് എഴുത്തുകാരന്റെ കൈമുതൽ എന്നു പറയുന്നത്. ഏത് രീതിയിലും ഒരു എഴുത്തുകാരന് എഴുതാം. അതിൻ്റെ ഉള്ളിൽ എന്താണ് ഉള്ളത് എന്ന് കണ്ടറിയണം. അതിൽ മനീതി ബോധമുണ്ടോ, മാനവികതയുണ്ടോ? അതാണ് തിരിച്ചറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Also: മൂന്നാർ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം
ആശയപരമായി പ്രത്യേയശാസ്ത്രപരമായിട്ടും ഞങ്ങൾ അയൽപക്കക്കാരാണ്. ഞങ്ങൾ കൂടെ നടക്കുന്നവരാണ്. കോടിയേരി ഗ്രാമം പിന്നെ അടുത്താണ്. വളരെ അടുത്താണ്. ആറ് കിലോമീറ്റർ ദൂരമേയുള്ളൂ. അങ്ങനെ അദ്ദേഹം അയൽപക്കക്കാരനാണ്. പക്ഷേ അത് ഭൂമിശാസ്ത്രപരമായിട്ട് മാത്രമല്ല.
ദീർഘകാലത്തെ ബന്ധമാണ് കോടിയേരിയുമായുള്ളത്. ആദ്യകാലത്ത് അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ആയിരുന്നല്ലോ? അക്കാലത്ത് ഡൽഹിയിൽ വരുമായിരുന്നു. അന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലുള്ള എം.എ.ബേബി അവരൊക്കെ പതിവായിട്ട് ഡൽഹിയിൽ വരുന്നതാണ്. അവിടെ കോടിയേരിയെ കണ്ടിട്ടുണ്ട്. പിന്നീട് നാട്ടിൽ വന്നപ്പോഴും കണ്ടിട്ടുണ്ട്. കോടിയേരിക്ക് ഒരു മയ്യഴി ബന്ധമുണ്ട്.
പിന്നെ അദ്ദേഹം മാഹിയിൽ എന്നും വരുന്ന ഒരാളാണ്. അവിടെ ഒരുപാട് ബന്ധങ്ങളുണ്ട്. അദ്ദേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ നമ്മുടെ പാർട്ടി നേതാക്കൾ വായിക്കാൻ സമയം കിട്ടില്ല. അവരുടെ പൊതുപ്രവർത്തന രീതി അങ്ങനെയാണല്ലോ. ഉറക്കം പോലും ഇല്ല. രാവും പകലും അധ്വാനം. അങ്ങനെയുള്ള ഒരു ചുറ്റുപാടിൽ കൂടി വായിക്കാൻ കോടിയേരി സമയം കണ്ടെത്തിയിരുന്നു. അത് തന്നെ നല്ലൊരു കാര്യമാണെന്നും എം.മുകുന്ദൻ പറഞ്ഞു.
Story Highlights: M Mukundan said Kodiyeri did not criticize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here