ജയില്‍ ചാടി ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷം; കുറ്റവാളിയെ കയ്യോടെ പൊക്കി പൊലീസ്

ജയില്‍ ചാടിപ്പോയ പിടികിട്ടാപ്പുള്ളി പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസിന്റെ പിടിയില്‍. ജോര്‍ജിയയിലാണ് സംഭവം. കണക്ടിക്കട്ടിൽ അധികൃതരില്‍ നിന്നും രക്ഷപ്പെട്ടോടിപ്പോയ ഫോറന്‍സ മുര്‍ഫി എന്ന 31 -കാരനാണ് ശനിയാഴ്ച സ്വന്തം പിറന്നാള്‍ ആഘോഷത്തിനിടെ പിടിയിലായത്.(man escaped from jail arrested on birthday)
ജന്മദിനാഘോത്തിനിടെ മക്‌ഡൊനോഫില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്തുവെന്ന് കൗന്‍ഡി ശെരീഫിന്റെ ഓഫീസ് ശനിയാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ജയിലില്‍ നിന്നും രക്ഷപ്പെട്ട് ഒരു ബന്ധുവിന്റെ വീട്ടില്‍ ചെന്ന് മുര്‍ഫി തന്റെ ജന്മദിനം ആഘോഷിക്കുകയാണ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച വൈകുന്നേരം അവിടെ എത്തിയ പൊലീസ് മുര്‍ഫിയെ കയ്യോടെ പിടികൂടുകയായിരുന്നു.
കവർച്ച നടത്തിയതിന് ബ്രിഡ്ജ്‌പോർട്ടിലെ കണക്റ്റിക്കട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് ഹാഫ്‌വേ ഹൗസിൽ നാല് വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു മുർഫി. ആ സമയത്താണ് അയാൾ അവിടെ നിന്നും രക്ഷപ്പെടുന്നത്. എന്തായാലും മുർഫിയെ ഹെൻറി കൗണ്ടി ജയിലിൽ എത്തിച്ച് കഴിഞ്ഞു.
Story Highlights: man escaped from jail arrested on birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here